ടൊവിനോയുടെ നായികയോ? ഗ്ലാമർ കൂട്ടണോ എന്നാണ് ആദ്യം ചോദിച്ചത്; സുരഭി ലക്ഷ്‍മി
ടൊവിനോ തോമസ് നായകനായ എആർഎം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ടൊവിനോയുടെ മണിയൻ എന്ന കഥാപാത്രം പ്രശംസ നേടുമ്പോൾ ഒപ്പം തന്നെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യവും. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ നായകൻ ആരാണ് എന്നാണ് താൻ ആദ്യം ചോദിച്ചതെന്നും, ആ കഥയിൽ ഒരു ആക്ടറിന് അഭിനയിക്കാനുള്ളതെല്ലാം ഉണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സുരഭി.
'ടൊവിനോയുടെ നായികയാണ് താൻ എന്നാണ് ആദ്യം കഥപറയാൻ വിളിച്ചപ്പോൾ പറയുന്നത്. അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ ചെറിയ ഔട്ട് ലൈൻ പറഞ്ഞു തന്നു. സിനിമയുടെ കഥാകൃത്തിനെ അന്ന് കണ്ടിരുന്നില്ല. ഡയറക്ടർ ജിതിൻ ലാൽ ആണ് കഥ പറയുന്നത്. ബ്രോ രണ്ട് ഏജ് ഉണ്ട്, അമ്മയായും കാമുകിയായും അഭിനയിക്കണം. അപ്പോഴാണ് ഞാൻ ചോദിച്ചത് നായകൻ ആരാന്നാ പറഞ്ഞത്, ടോവിനോ തോമസ് ആണല്ലേ, അദ്ദേഹം സമ്മതിച്ചോ എന്ന്. ഗ്ലാമർ കൂട്ടണോ എന്നൊക്കെ ചോദിച്ചു, വന്ന് അഭിനയിച്ചാൽ മാത്രം മതിയെന്ന്' അവർ പറഞ്ഞെന്ന് സുരഭി പറഞ്ഞു.
'കഥ കേട്ടപ്പോൾ ഓക്കെ പറയാതിരിക്കാൻ നൂറു സിനിമകളുടെ സ്ക്രിപ്റ്റ് ഒന്നും മുന്നിൽ ഉണ്ടായിരുന്നില്ല. നിറയെ ഡേറ്റുകളാണ്. എത്രവേണമെങ്കിലും ഡേറ്റുകൾ വാരിക്കോരി കൊടുക്കാൻ തയ്യാറായിരിക്കുന്ന നടിയാണ് താൻ. മോഷ്ടിക്കാനായി നാണുവും മണിയനും ഇറങ്ങുന്ന വിഷ്വല്‍ ത്രീഡിയിൽ ചെയ്തിരുന്നത് തന്നെ കാണിച്ചിരുന്നു. സ്ക്രിപ്റ്റ് കൂടെ വായിച്ചപ്പോൾ ഒരു ആക്ടർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം അതിൽ ഉണ്ട്. ഒരു ഡയലോഗ് പറയുമ്പോൾ അതിനകത്തു ഒരുപാട് വിഷ്വലുകൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അതിനാലാണ് സിനിമ തന്നെ ആകര്ഷിച്ച'തെന്നും സുരഭി പറഞ്ഞു.
What's Your Reaction?