വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നത്; അമൽനീരദിന്റെ ബോഗെയ്ൻവില്ലയിലെ 'സ്തുതി' പാട്ടിനെതിരെ പരാതിയുമായി സീറോമലബാർ അൽമായ ഫോറം

Sep 30, 2024 - 18:24
 0  0
വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നത്; അമൽനീരദിന്റെ ബോഗെയ്ൻവില്ലയിലെ 'സ്തുതി' പാട്ടിനെതിരെ പരാതിയുമായി സീറോമലബാർ അൽമായ ഫോറം

തിയറ്റർ തൂക്കാൻ പോകുന്ന മാസ്സ് പടം എന്ന് മലയാളി പ്രേക്ഷകർ മുന്നേകൂട്ടി ഉറപ്പിച്ചിരിക്കുന്ന ചിത്രമാണ്  അമൽനീരദ് സംവിധാനം ചെയ്ത് റിലീസിന ഒരുക്കുന്ന ബോഗെയ്ൻവില്ല. സുഷിൻ ശ്യാം ഈണം നൽകിയ ചിത്രത്തിന്റെ 'ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി'  എന്ന  പ്രൊമോ സോങ് ഇതിനോടകം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വലിയ സ്വീകാര്യതയും നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഗാനത്തിനെതിരെ പരാതിയുമായി സീറോമലബാർ അൽമായ ഫോറം പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. 

പാട്ടിൽ ക്രിസ്ത്യൻ പശ്ചാത്തലം വികലമാക്കി അവതരിപ്പിച്ചു എന്നാരോപിച്ച്  കേന്ദ്രസർക്കാരിനാണ് സംഘടന പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢശ്രമങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് ഇടപെടണമെന്നുമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും നൽകിയ പരാതിയിൽ പറയുന്നത്. ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികൾക്ക് അപമാനമാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണെന്നുമാണ് സീറോ മലബാർ അൽമായ ഫോറം ആരോപിക്കുന്നു.

സിനിമ റിലീസ് ചെയ്തിട്ടില്ലെന്നും ഗാനവും വേണ്ടി വന്നാൽ സിനിമയും സെൻസർ ചെയ്യണമെന്നാണ് ഫോറം ആവശ്യപ്പെട്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവരെ നിന്ദിക്കുന്ന ഗാനങ്ങളിലൂടെ സാത്താനിസത്തിന്റെയും മതനിന്ദയുടെയും ദുഷ്പ്രവണതകളെ ന്യായീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട' എന്നും സംഘടന പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow