ഷുഗറുണ്ടെങ്കിലും ഈ മധുരം കണ്ണുമടച്ച് കഴിക്കാം, ഡോക്ടർമാർ ഇത് ദിവസേന കഴിക്കാനേ പറയൂ!

Oct 24, 2024 - 20:15
 0  20
ഷുഗറുണ്ടെങ്കിലും ഈ മധുരം കണ്ണുമടച്ച് കഴിക്കാം, ഡോക്ടർമാർ ഇത് ദിവസേന കഴിക്കാനേ പറയൂ!

സകലതും ഇഷ്ടമാണ്, അതിൽ മധുരം ഒത്തിരി ഇഷ്ടമാണ്, ശരീരത്തിന് ആവശ്യമായ ഒത്തിരി പോഷകങ്ങൾ കൊടുക്കണം എന്നുണ്ട്, പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം ഷുഗർ ജീവിതത്തിൽ വില്ലനാണ്!!!.  നിങ്ങളും ഇത്തരം അവസ്ഥകൾ  നേരിടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് പറ്റിയ ആളാണ് മധുരക്കിഴങ്ങ്.

 ഒരു പച്ചക്കറിയിൽ നിന്നും ഒന്നിലധികം ഗുണങ്ങൾ ലഭിക്കുന്നു എന്നത് മാത്രമല്ല മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ. ഇത് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കേവലം ഷുഗർ രോഗികൾക്കും കഴിക്കാവുന്ന മധുരം എന്നതിലുപരി നിരവധി പോഷക ഗുണങ്ങൾ നിങ്ങളിൽ വന്നുചേരും. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. പോഷക സമ്പുഷ്ടം

മധുരക്കിഴങ്ങ് പോഷകങ്ങളുടെ ഒരു കലവറയാണ്. നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിൻ A, വിറ്റാമിൻ C , ഫൈബറുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള മധുരക്കിഴങ്ങിൽ നിന്നും മേല്പറഞ്ഞ ശരീരത്തിനാവശ്യമായ ഘടകങ്ങളെല്ലാം ലഭിക്കും.

2. മികച്ച പ്രതിരോധ ശേഷിക്കും കണ്ണിന്റെ ആരോഗ്യത്തിനും

ശരീരം വിറ്റാമിൻ A യായി രൂപാന്തരപ്പെടുത്തുന്ന ഒരു ആന്റി ഓക്സിഡന്റാണ് ബീറ്റാ കരോട്ടിൻ. ഇത് മധുരക്കിഴങ്ങിൽ ധാരാളമായി കാണപ്പെടുന്നു. ഈ വിറ്റാമിൻ കാഴ്ച ശക്തി വർധിപ്പിക്കാനും നിശാന്ധത പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കും. മധുരക്കിഴങ്ങിലെ ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

3. ദഹന പ്രശ്നങ്ങൾക്കുള്ള പരിഹാരം

മധുരക്കിഴങ്ങ് ഫൈബറുകളുടെ മികച്ച ഉറവിടമാണ്. ദഹനത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതിന് വളരെ നിർണായകമായ പങ്കുണ്ട്. ഇത് മലബന്ധം, ഉദരസംബന്ധമായ പ്രശനങ്ങൾ എന്നിവയ്‌ക്ക് പരിഹാരം കാണുന്നു. മധുരക്കിഴങ്ങ് വേവിച്ചോ വറുത്തോ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് നല്ലതാണ്.

4. ശരീരഭാരം കുറയ്‌ക്കാം

ശരീരഭാരം കുറയ്‌ക്കാനുള്ള ഡയറ്റ് ഫോളോ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ മധുരക്കിഴങ്ങ് മികച്ച ഒരു ഓപ്ഷനാണ്. ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയുമുള്ള ഒരു ഭക്ഷണമാണിത്. ഇത് ലഘു ഭക്ഷണമായി കഴിക്കുന്നത് വിശപ്പ് കുറയ്‌ക്കാൻ സഹായിക്കും.

5. പ്രമേഹ രോഗികൾക്കും അനുയോജ്യം

മധുരക്കിഴങ്ങിൽ പ്രകൃതിദത്തമായ മധുരം ഉണ്ടെങ്കിലും താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (GI)ആണ് ഇതിനുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ക്രമാതീതമായി വർധിക്കുന്ന രീതി മധുരക്കിഴങ്ങ് കഴിക്കുമ്പോൾ ഉണ്ടാകില്ല. പകരം അളവ് ക്രമാനുഗതമായി മാത്രമേ ഉയരുകയുള്ളു. അതിനാൽ പ്രമേഹ രോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും മധുരക്കിഴങ്ങ് ആവിയിൽ വേവിച്ച് കഴിക്കുന്നത് ഉത്തമമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow