രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? ഹണിമൂണിനിറങ്ങിയ ശ്രീവിദ്യയോട് ആരാധകൻ
സിനിമകളും സീരിയൽ വേഷങ്ങളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ഒറ്റ പേര് മതി ശ്രീവിദ്യ മുല്ലശ്ശേരിയെ മലയാളികൾക്ക് അറിയാൻ. ഏറെ വർഷം നീണ്ടു നിന്ന പ്രണയത്തിനോടുവിൽ കഴിഞ്ഞ ആഴ്ചയാണ് ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനും വിവാഹിതരായത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. ഇപ്പോഴിതാ ഹണിമൂണിന് പോകുന്നതിനെ കുറിച്ച് ഇരുവരും പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
ഹണിമൂണ്‍ യാത്രയ്ക്കിടെ എയര്‍പോര്‍ട്ടിലെത്തിയ ദമ്പതിമാര്‍ തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എഴുതിയ അടിക്കുറിപ്പാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'... എന്നായിരുന്നു ശ്രീവിദ്യ പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
എന്നാല്‍ അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം... രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? അടുത്ത വെടികെട്ട് ഫോട്ടോയുമായിട്ട് വരൂ... എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്. ചിലര്‍ ദമ്പതിമാരുടെ യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിരുന്നു. രണ്ടാള്‍ക്കും അടിപൊളിയായൊരു ഹണിമൂണ്‍ ആയിരിക്കട്ടെ... തിരികെ വന്നിട്ട് വേഗം സിനിമയുടെ ഷൂട്ടിങ് ഒക്കെ തുടങ്ങാന്‍ ഉള്ളതാണ്. അവിടെ തന്നെ അങ്ങ് നിന്ന് കളയല്ലേ എന്നൊക്കെയുള്ള മുന്‍കരുതലുകളും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
What's Your Reaction?