വിഷമമുണ്ട് , എന്നാൽ അതൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ല! ബാലയുടെ 4ാം കല്യാണത്തിൽ പ്രതികരിച്ച് മുൻ ഭാര്യ എലിസബത്ത്

Oct 24, 2024 - 16:22
 0  45
വിഷമമുണ്ട് , എന്നാൽ അതൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ല! ബാലയുടെ 4ാം കല്യാണത്തിൽ പ്രതികരിച്ച് മുൻ ഭാര്യ എലിസബത്ത്

നടൻ ബാല നാലാമതും വിവാഹിതനായി എന്ന വാർത്ത ഇന്നലെ രാവിലെയാണ് മാധ്യമങ്ങളിലൂടെ പലരും അറിഞ്ഞത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം. ഇപ്പോഴിതാ ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എത്തിയിരിക്കുകയാണ് മുൻ ഭാര്യ എലിസബത്ത് ഉദയൻ.

കേൾക്കുന്ന വാർത്തകളോട് പ്രതികരിക്കാൻ താല്‍പര്യമില്ലെന്നും വിഷമമുണ്ടെന്നും എലിസബത്ത് പറയുന്നു. ‘ കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ എന്ന് ഭയങ്കര വിഷമത്തിലായിരുന്നു. ഇനി എനിക്ക് അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. പിന്നെ ഒരു ഹാപ്പി മൊമന്റുണ്ടായി . ഒരു അതു ഷെയർ ചെയ്ത് തുടങ്ങാമെന്ന് വിചാരിക്കുന്നു.

അഹമ്മദാബാദിലാണ് ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ ഷെയർ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.ഇന്ന് എനിക്ക് ഹോസ്പിറ്റലിൽ വന്നപ്പോൾ അവർ തന്ന സമ്മാനങ്ങളാണ് ഈ ചോക്ലേറ്റ്സ് .

സത്യത്തിൽ ഞാൻ ചെയ്തത് ഒരു ചെറിയ കാര്യമായിരുന്നു. പക്ഷേ നമ്മൾ ചെയ്ത കാര്യത്തിന് തിരിച്ചു ഒരാൾ നന്ദിപറയുന്നത് സന്തോഷം തരുന്ന കാര്യമാണ്. കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഹാപ്പിയാണ്.’’–എലിസബത്ത് പറയുന്നു. ഒട്ടേറെ പേരാണ് വീഡിയോയ്‌ക്കാണ് താഴെ കമന്റ് ചെയ്തിരിക്കുന്നത് .‘ മനസ് പതറി പോവരുത്, ജീവിച്ച് കാണിച്ച് കൊടുക്കണം ‘ എന്നിങ്ങനെയാണ് കമന്റുകൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow