ഓടണോ ? നടക്കണോ ? നിങ്ങളുടെ സംശയമകറ്റാം രണ്ടിന്റേയും ഗുണമറിഞ്ഞ്!

Oct 26, 2024 - 21:34
 0  6
ഓടണോ ? നടക്കണോ ? നിങ്ങളുടെ സംശയമകറ്റാം രണ്ടിന്റേയും ഗുണമറിഞ്ഞ്!

ആരോ​ഗ്യത്തിന് പ്രധാനമാണ് വ്യായാമം. അതിൽ തന്നെ ലളിതമായ വ്യായാമ മാർ​ഗങ്ങളാണ് നടത്തവും ഓട്ടവും. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഭാരനിയന്ത്രണത്തിനും മാനസികാരോ​ഗ്യത്തിനും ഇവ അനിവാര്യമാണ്. സന്ധികൾ ആയാസപ്പെടാതെ സജീവമായി വ്യായാമം ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നവർക്കുള്ള മികച്ച മാർ​ഗമാണ് നടത്തം. തീവ്രമായ വ്യായാമമാണ് ഓട്ടം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കലോറി കത്തിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ഇവയിലേതാണ് മികച്ചതെന്ന് ചോദിച്ചാൽ എന്താകും ഉത്തരം?

മികച്ചത് ഏതാണെന്ന് അറിയണമെങ്കിൽ‌ ഓട്ടത്തിന്റെയും നടത്തത്തിന്റെയും ​ഗുണങ്ങളറിയണം. അവയിതാ..

നടക്കുന്നതിന്റെ ​ഗുണങ്ങൾ

  • ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ നടക്കുന്നത് നല്ലതാണ്. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും പതിവായുള്ള നടത്തം നല്ലതാണ്. രക്തസമ്മർ‌ദ്ദം കുറയ്‌ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്‌ക്കാനും ഇത് സഹായിക്കുന്നു.
  • ശരീരഭാരം കുറയ്‌ക്കാനും ആരോ​ഗ്യകരമായ ഭാരം നിലനിർത്താനും നടത്തം നല്ലതാണ്.
  • പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നു.
  • രോ​​ഗപ്രതിരോധശേഷി വർ‌ദ്ധിപ്പിക്കാനും നടത്തം നല്ലതാണ്. ജലദോഷം, പനി തുടങ്ങിയ രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നു.
  • ഭക്ഷണത്തിന് ശേഷം നടക്കുന്നത് വയറിലെ പേശികളെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നു. വയറുവേദന, മലബന്ധം എന്നിവയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു.
  • സന്ധികളുടെ വേദന കുറയ്‌ക്കാനും നടത്തം നല്ലതാണ്.

ഓടുന്നതിന്റെ ​ഗുണങ്ങൾ

  • ഹൃദയമിടിപ്പ് ​ഗണ്യമായി വർദ്ധിപ്പിക്കാൻ ഓട്ടം സഹായിക്കും. രക്തസമ്മർദ്ദം കുറയ്‌ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
  • ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്ടത്തിന്റെ തീവ്രത മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു.
  • എല്ലുകളുടെയും പേശികളുടെയും ബലം വർദ്ധിപ്പിക്കുന്നു.
  • ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും ഓട്ടം സഹായിക്കുന്നു. കൂടുതൽ നേരം ഉറങ്ങാനും രാത്രിയിൽ ഇടയ്‌ക്കിടെ ഉണരുന്നത് തടയാനും ദിവസവുമുള്ള ഓട്ടം സഹായിക്കും.
  • ആയുർ‌ദൈർഘ്യം വർദ്ധിപ്പിക്കാനും ഓട്ടം സഹായിക്കു. വിട്ടുമാറാത്ത രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കാൻ ഓടുന്നത് നല്ലതാണ്.
  • ശ്വസകോശത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ഓട്ടം സഹായിക്കും. ഓടുമ്പോൾ ശരീരത്തിലെ ഓക്സിജൻ കൈമാറ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow