റിസപ്ഷൻ പരിപാടിക്കിടെ കരഞ്ഞ് ഗായിക അഞ്ജു ജോസഫിന്റെ വരൻ; കാരണം തിരക്കി സോഷ്യൽ മീഡിയ
ഇന്നലെയായിരുന്നു മലയാളികളുടെ ഇഷ്ട ഗായികമാരിൽ ഒരാളായ അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും തമ്മിലുള്ള വിവാഹം. ബെംഗളൂരുവിൽ എഞ്ചിനീയറാണ് ആദിത്യ. ഇരുവരുടെയും പ്രണയവിവാമെന്നാണ് സൂചന.
അതേസമയം താരത്തിന്റെ വിവാഹത്തിന്റെ നിരവധി വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇതിൽ ഒന്നിൽ റിസപ്ഷൻ പരിപാടിക്കിടെ ആദിത്യന് വേണ്ടി അഞ്ജു പാടുന്നതും വൈകാതെ ഇമോഷണൽ ആയി ആദിത്യ കരയുന്നതും കാണാം. ഏറെ വൈകാരികമായ ഈ വീഡിയോ ഇപ്പോൾ വൈറലാണ്.
ആരാധികേ.. എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അഞ്ജു ആദിത്യയ്‌ക്കായി പാടിയത്. ഇരുവരും ഒന്നിച്ചാണ് ഗാനം ആലപിക്കാൻ തുടങ്ങിയതെങ്കിലും പാടുന്നതിനിടയിൽ വികാരാധീനനായ ആദിത്യ കരയുകനായിരുന്നു. വിതുമ്പുന്ന ആദിത്യയെ അഞ്ജു ചേർത്തുപിടിക്കുന്നതും വിഡിയോയിൽ കാണാം. സന്തോഷം കൊണ്ടാണ് കരയുന്നതെന്ന് ആദിത്യ പറഞ്ഞതോടെ ‘ഇവൻ എന്നെ കൂടി കരയിപ്പിക്കുമല്ലോ ഈശ്വരാ..’ എന്നായിരുന്നു അഞ്ജുവിന്റെ കമന്റ്.
What's Your Reaction?