സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന മൂൺ മിൽക്ക് ഉണ്ടാക്കിയാലോ? ഗുണങ്ങൾ അനവധി!
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ആയുർവേദ കൂട്ടുകൾ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അത്തരത്തിലുള്ള ഒരു കിടിലൻ ഡ്രിങ്ക് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. മൂൺ മിൽക്ക് എന്നാണ് ഇതറിയപ്പെടുന്നത്. മൂൺ മിൽക്കിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞോളൂ..
സമ്മർദ്ദം കുറയ്‌ക്കുന്നു
മൂൺ മിൽക്കിൽ ചേർക്കുന്ന അശ്വഗന്ധ, സമ്മർദ്ദം കുറച്ച് മികച്ച ഉറക്കം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ബുദ്ധിവികാസത്തിനും ഓർമ്മ നിലനിൽക്കുന്നതിനും ഇത് സഹായിക്കുന്നു.
പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു
ധാരാളം ആന്റി- ഓക്‌സിഡന്റുകൾ അടങ്ങിയ പാനീയമാണ് മൂൺ മിൽക്ക്. പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. ഇതിനുപുറമെ ദഹനം മെച്ചപ്പെടുത്തുന്നതിനും ഈ പാനീയം സഹായിക്കും.
ചർമ്മ സൗന്ദര്യത്തിന്
ധാരാളം പോഷകഘടങ്ങൾ അടങ്ങിയ സമീകൃത ആഹാരമാണ് പാൽ. ഇതിലേക്ക് ആയുർവേദ കൂട്ടുകൾ ചേർക്കുമ്പോൾ പോഷക ഗുണം വർദ്ധിക്കുന്നു. പാലിൽ ചേർക്കുന്ന മഞ്ഞളും കറുവപ്പട്ട പൊടിയും ചർമ്മകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മൂൺ മിൽക്ക് എങ്ങനെ ഉണ്ടാക്കാം..
പാൽ- ഒരു കപ്പ്
കറുവപ്പട്ട പൊടിച്ചത്- അര ടിസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
അശ്വഗന്ധ- കാൽ ടീസ്പൂൺ
ഏലയ്‌ക്ക- രണ്ടെണ്ണം
ഇഞ്ചി നീര്- 1 ടീസ്പൂൺ
കുരുമുളക് – 3 എണ്ണം
തേൻ- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തിളപ്പിച്ചാറ്റിയ പാലിലേക്ക് മഞ്ഞളും, കറുവപ്പട്ടയും, അശ്വഗന്ധയും, കുരുമുളകും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഏലയ്‌ക്കയും ചേർക്കാം. തുടർന്ന് ചൂട് മാറിയ പാലിലേക്ക് ഇഞ്ചിനീരും തേനും ചേർത്ത് നന്നായി ഇളക്കുക. ചൂട് പാലിലേക്ക് തേൻ ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാൽ തണുത്ത ശേഷം ഇത് കുടിക്കാവുന്നതാണ്.
What's Your Reaction?