വന്നുവന്ന് തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിലായി! ഫഹദിനെ കാണുമ്പോൾ ഓർമ്മവരുന്നത് മറ്റൊരാളെ, ഇത് പ്രശ്നമായി; കുഞ്ചാക്കോ ബോബൻ

Oct 18, 2024 - 19:40
 0  36
വന്നുവന്ന് തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിലായി! ഫഹദിനെ കാണുമ്പോൾ ഓർമ്മവരുന്നത് മറ്റൊരാളെ, ഇത് പ്രശ്നമായി; കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് സംവിധായകൻ അമൽ നീരദ്  സംവിധാനം ചെയ്ത ചിത്രം ബൊഗൈൻവില്ല തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടന്ന അഭിമുഖത്തിൽ ഫഹദ് ഫാസിലിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്.

 ഫഹദിനെ തനിക്ക് ചെറുപ്പം മുതലേ അറിയാം. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലുമായി അടുത്ത ബന്ധമുള്ള തനിക്ക് ഫഹദിനെ മുന്നിൽ കാണുമ്പോൾ അദ്ദേഹത്തെ ഓർമ്മ വരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. വന്നുവന്ന് ഫഹദിനെയും പാച്ചിക്കയേയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിലാണ് അവരുടെ ഫീച്ചേഴ്സ് വരുന്നത്. അങ്ങനെയുള്ള ചെറിയ ഇഷ്യൂ തനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നുവെന്നും പിന്നെ സിനിമയിലെ കഥാപാത്രത്തിലേക്ക് കടന്നു കഴിഞ്ഞപ്പോൾ കുഴപ്പമുണ്ടായില്ല. അപ്പോൾ ആള് വേറെ ലൈൻ ആണെന്നും രസകരമായി കുഞ്ചാക്കോ ബോബൻ പറയുന്നു.

 ഇയ്യോബിന്റെ പുസ്തകം, വരത്തൻ, ഭീഷ്മ പർവ്വം  തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അമൽ നീരദൊരുക്കുന്ന ബൊഗൈൻ വില്ലയിൽ വലിയ തിരിച്ചുവരവാണ് നടി ജ്യോതിർമയി വർഷങ്ങൾക്കുശേഷം നടത്തിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow