പേ​ടി​പ്പി​ച്ച് വീ​ട്ടി​ൽ ഇ​രു​ത്താം എ​ന്ന് ക​രു​ത​ണ്ട! ഒടുവിൽ പൊട്ടിത്തെറിച്ച് നടൻ ബാലയുടെ മുൻ പങ്കാളി എലിസബത്ത് ഉദയൻ

Dec 18, 2024 - 18:54
 0  1
പേ​ടി​പ്പി​ച്ച് വീ​ട്ടി​ൽ ഇ​രു​ത്താം എ​ന്ന് ക​രു​ത​ണ്ട! ഒടുവിൽ പൊട്ടിത്തെറിച്ച് നടൻ ബാലയുടെ മുൻ പങ്കാളി എലിസബത്ത് ഉദയൻ

മലയാളികൾക്ക് ഏറെ പരിചിതയാണ് നടൻ ബാലയുടെ മുൻ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. ആദ്യ ഭാര്യയും മലയാളികളുടെ ഇഷ്ടഗായികയുമായ അമൃത സുരേഷിന് ശേഷം ബാലയുടെ പങ്കാളിയായിരുന്നു എലിസബത്ത്. എന്നാൽ അമൃതയ്ക്കു മുൻപ് ബാല ഒരു കന്നട യുവതിയെ കൂടി കല്യാണം കഴിച്ചിരുന്നു എന്ന തരത്തിൽ  ഈയടുത്ത് വാർത്തകൾ വന്നിരുന്നു. ഇതടക്കം ഏറ്റവും ഒടുവിൽ നാലാം വിവാഹവും കഴിച്ചിരിക്കുകയാണ് ബാല ഇപ്പോൾ.  ബാലയുമായി വേർപിരിഞ്ഞു എങ്കിലും സോഷ്യൽ മീഡിയയിലെ സജീവ ഇടപെടലിലൂടെ എലിസബത്ത് ഉദയനെ മലയാളികൾക്ക് വളരെ അടുത്തറിയാം.

 സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം ആയതുകൊണ്ട് തന്നെ പലതരം പിന്തുണകളും ചോദ്യങ്ങളും വിമർശനങ്ങളും എലിസബത്തിനെ നിരന്തരം തേടിയെത്താറുണ്ട്.ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച്  രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. നെഗറ്റീവ് കമന്റുകൾ കൊണ്ട് തന്നെ തളർത്താൻ നോക്കണ്ട എന്നും താൻ വീഡിയോ ഇടുന്നത് നിർത്തുമെന്ന് ആരും കരുതണ്ട എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്.

 ബാലമായുള്ള വേർപിരിയലിന് പിന്നാലെ പലപ്പോഴായി കമന്റുകളിലും പോസ്റ്റുകളിലും എലിസബത്തിന് ഓട്ടിസം ആണെന്നും കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നും തുടങ്ങി വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ വന്നിരുന്നു. ഇതിൽ പ്രതികരിച്ച താരം ഓട്ടിസം എന്ന് പറയുന്നത് ഒരുതരം അസുഖമാണ്. അത് ഇല്ലാത്തവർക്ക് ഉണ്ടെന്നു പറഞ്ഞ് വെറുതെ പരത്തരുത് എന്നും കുട്ടികൾ ഉണ്ടാവാത്തത് ഒരു നെഗറ്റീവ് കാര്യമല്ല എന്നും, കുട്ടികളില്ലാത്ത നിരവധി നമുക്ക് ചുറ്റും ഉണ്ടെന്നും പറയുന്നു. എന്നാലും യാതൊരുവിധ തെളിവുകളോ റിപ്പോർട്ടുകളോ ഇല്ലാതെ ഇങ്ങനെ പറഞ്ഞു പരത്തുന്നത് നല്ലതാണോ എന്ന് തനിക്ക് അറിയില്ലെന്നും എലിസബത്ത് പറയുന്നു.

 അതേസമയം തന്നെ പേടിപ്പിച്ച് വീട്ടിൽ ഇരുത്താമെന്ന് ആരും കരുതണ്ട എന്നും ഇനിയും സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടന്റ്കൾ പങ്കുവയ്ക്കുമെന്നും എലിസബത്ത് പറയും. താൻ എത്ര നെഗറ്റീവ് കമന്റുകൾ കണ്ടാലും പിന്മാറില്ലെന്നും. ഒരുപാട് നാണംകെട്ടും കഷ്ടപ്പെട്ടുമാണ് ഇവിടം വരെ എത്തിയതെന്നും ഇഷ്ടപ്പെട്ട ആളുകളിൽ നിന്ന് തന്നെ ബോഡി ഷൈമീംങ് അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഫെയ്ക്ക് അടിയിൽ നിന്നു വരുന്ന കമന്റുകൾ തന്നെ തളർത്താനോ നാണം കെടുത്താനോ പോകുന്നില്ലെന്നും താരം പറയുന്നു.

 താൻ വളരെയധികം മോശം അവസ്ഥകൾ സഹിച്ചു കൊണ്ടാണ് ഇവിടം വരെ എത്തിയത്. മാത്രവുമല്ല താൻ ആരെയും ഉപദ്രവിക്കാൻ പോകുന്നില്ല തന്റെ സ്വന്തം കാര്യം നോക്കികഴിയുകയാണെന്നും ഇതുപോലെ ഇനിയും മുന്നോട്ടുപോകുമെന്നും എലിസബത്ത് പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow