ബാല അമൃതയെ ടോർച്ചർ ചെയ്യുന്നതുപോലെ എന്നെയും ഉപദ്രവിച്ചിട്ടുണ്ട്! ഇനിയും ദ്രോഹിച്ചാൽ പലതും തുറന്നു പറയും: ഡ്രൈവർ ഇർഷാദ്

Sep 28, 2024 - 16:32
 0  2
ബാല അമൃതയെ ടോർച്ചർ ചെയ്യുന്നതുപോലെ എന്നെയും ഉപദ്രവിച്ചിട്ടുണ്ട്! ഇനിയും ദ്രോഹിച്ചാൽ പലതും തുറന്നു പറയും: ഡ്രൈവർ ഇർഷാദ്

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകൻ അവന്തിക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാല അഭിമുഖങ്ങളിലും മറ്റും പറയുന്നതുപോലെ അല്ല മകളായ തന്നോട് പെരുമാറുന്നതെന്നും താനും  അമ്മയും അമ്മൂമ്മയും ആന്റിയും അടങ്ങുന്ന കുടുംബത്തെ ദ്രോഹിക്കുക മാത്രമാണ് ചെയ്തുതുള്ളതെന്നും ആരോപിച്ചായിരുന്നു മകൾ  രംഗത്തെത്തിയത്. 

അമ്മയെ ക്രൂരമായി അച്ഛൻ ഉപദ്രവിക്കുമായിരുന്നുവെന്നും തനിക്കെതിരെയും വളരെ കുഞ്ഞായിരുന്നപ്പോൾ ആക്രമണം ഉണ്ടായി എന്നും അവന്തിക വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ മകളോട് തർക്കിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി ബാല വൈകാരിക വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അവന്തിക ക്കെതിരെ വലിയ സൈബർ ആക്രമണം തന്നെ നടന്റെ ആരാധകരിൽ നിന്നും ഉണ്ടായി. ഇതിൽ മനം നൊന്ത് മകളുടെ വീഡിയോയിൽ വ്യക്തതയും വിശദീകരണവുമായി അമ്മ അമൃത സുരേഷ്  എത്തിയിരുന്നു. എന്തായാലും വിവാദങ്ങൾ കൊടുക്കുന്നതിനിടെ വിഷയത്തിലെ  തന്റെ അനുഭവം വെളിപ്പെടുത്തി രംഗത്ത് ഇരിക്കുകയാണ് ബാലയുടെ പഴയ ഡ്രൈവർ ആയിരുന്ന ഇർഷാദ്.

 ബാലയുടെയും അമൃതയുടെയും ഡ്രൈവറായി 2010 ലാണ് താൻ അവരുടെ ജീവിതത്തിലേക്ക് ചെല്ലുന്നതെന്നും മകൾ അവന്തികയും അമൃതയും പറഞ്ഞതൊക്കെ ശരിയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഇർഷാദ് വ്യക്തമാക്കുന്നു. ബാലയും അമൃതയും പിരിയുന്നത് വരെ  അവരുടെ കൂടെയുണ്ടായിരുന്നു  താൻ എന്നും അതുകൊണ്ടുതന്നെ പലകാര്യങ്ങളും നേരിട്ട് കണ്ടിട്ടുണ്ടെന്നും  വ്യക്തമാക്കുന്നു. 

 ബാല അമൃതയെ  ഉപദ്രവിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. മകൾ  പറഞ്ഞതൊക്ക സത്യമാണ്. കൊച്ചു മനസ്സിൽ കള്ളമില്ല എന്നത് ചെറുപ്പം മുതലേ കേൾക്കുന്നതല്ലേ എന്നും ഇനിയും ബാല അമൃതയേയും കുടുംബത്തെയും കൂടുതൽ ഉപദ്രവിക്കുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ പുറത്തു പറയേണ്ടി വരുമെന്നും ഇർഷാദ് താക്കീതായി പറയുന്നു. ബാലയും  അമൃതയും വേർപിരിഞ്ഞ ശേഷം ഇർഷാദ് അമൃതക്കൊപ്പം ആണ് ഡ്രൈവറായി ഇപ്പോൾ ജോലി ചെയ്യുന്നത്.

 അതേസമയം അവന്തികയുടെ വീഡിയോയിൽ ആളുകൾ മോശമായി കമന്റ് ചെയ്യുന്നതിനെതിരെയും ഇർഷാദ്  പ്രതികരണവുമായി രംഗത്തെത്തി. അമൃതയും കുടുംബവും നിർബന്ധിച്ചു മകളെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്നൊക്കെ പറയുന്നത് ശരിയല്ല. കാരണം തന്റെ മകളെ ഒരു കാരണവശാലും മീഡിയയിൽ കൊണ്ടുവരാൻ താല്പര്യമില്ലാത്ത ആളായിരുന്നു അമൃത എന്നും ഇത്തരത്തിൽ കൊണ്ടുവരണമെങ്കിൽ ഇതിനു മുൻപും ആകാമല്ലോ എന്നും ഇർഷാദ് ചോദിക്കുന്നു.

 അമൃതയെ  മാത്രമല്ല തന്നെയും ഡ്രൈവറായിരുന്നപ്പോൾ ബാല ഉപദ്രവിച്ചിട്ടുണ്ട് എന്നും  അന്ന് തനിക്ക് 18 വയസ്സ് മാത്രം പ്രായമായതുകൊണ്ട് തന്നെ തിരിച്ചു പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നും ഇർഷാദ് പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow