വേട്ടയ്യനിൽ രജനിയുടെ പ്രതിഫലം 100 കോടിക്കും മുകളിലോ? ബച്ചനും മഞ്ജുവും ഫഹദും വാങ്ങിയ പ്രതിഫലകണക്കറിയാം..

Oct 4, 2024 - 15:36
 0  36
വേട്ടയ്യനിൽ രജനിയുടെ പ്രതിഫലം 100 കോടിക്കും മുകളിലോ? ബച്ചനും മഞ്ജുവും ഫഹദും വാങ്ങിയ പ്രതിഫലകണക്കറിയാം..

രജനീകാന്ത് നായകനായയെത്തുന്ന വേട്ടയൻ പ്രേക്ഷകർ ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുള്ളതുകൊണ്ടു തന്നെ വലിയ പ്രതീക്ഷാ ഭാരം തന്നെ സിനിമയ്ക്കുണ്ട്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം എത്രയെന്ന് നോക്കിയാലോ?

 വേട്ടയ്യനായി രജനീകാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങിയെന്നാണ് വിവരം.  33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്‌ക്രീനിൽ ഒന്നിച്ചെത്തുന്ന ചിത്രത്തിനായി അമിതാഭ് ബച്ചൻ  7 കോടിയും  പുഷ്പ, മാമന്നന്‍, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയർന്ന ഫഹദ് ചിത്രത്തിനായി 2 മുതല്‍ 4 കോടിയുമാണ് പ്രതിഫലം വാങ്ങിക്കുന്നത്. അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദ​ഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. 85 ലക്ഷം രൂപയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും സൂചനയുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow