'ദി ലാസ്റ്റ് റൈഡ്'; 'ആട് 3' വമ്പൻ പ്രഖ്യാപനവുമായി മിഥുന്‍ മാനുവല്‍

Oct 8, 2024 - 18:20
 0  3
'ദി ലാസ്റ്റ് റൈഡ്'; 'ആട് 3' വമ്പൻ പ്രഖ്യാപനവുമായി മിഥുന്‍ മാനുവല്‍

പൊട്ടിച്ചിരിക്കാനും കമ്പനി അടിച്ചിരിക്കാനും ആളുകൾ ഇന്നും റിപ്പീറ്റ് വാച്ച് അടിക്കുന്ന മലയാളത്തിലെ ഒരു സിനിമ സീരിസാണ് ആട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആടിന്റെ ആദ്യഭാഗം തിയേറ്ററിൽ വേണ്ടത്ര വിജയം കൈവരിച്ചില്ലെങ്കിലും പിന്നീട് കേരളത്തിലും പുറത്തും ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ഇറങ്ങിയ ആട് 2വും വലിയ സാമ്പത്തിക വിജയം തന്നെ കൈവരിച്ചിരുന്നു. ഇപ്പോഴിതാ ആട് 3 ചിത്രീകരണം ആരംഭിക്കാൻ പോകുന്നു എന്ന വമ്പൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടാണ് മിഥുൻ മാനുവൽ തോമസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അവസാന യാത്രയ്ക്ക് ആട് 3 ഒരുങ്ങിക്കഴിഞ്ഞുവെന്നും മിഥുൻ കുറിക്കുന്നുണ്ട്. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന്‍റെ പേര്. 'കഴിഞ്ഞ കുറച്ചു നാളായി.. വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുള്ള സഫറിം​ഗ്..!! ഒടുവിൽ അവർ അതിമനോഹരമായൊരു 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്', എന്നാണ് അപ്ഡേറ്റ് പങ്കിട്ട് മിഥുൻ കുറിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow