എത്ര പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നോടൊപ്പം വരാറുണ്ടായിരുന്നു; പക്ഷേ ഇപ്പോൾ! ഇമോഷണലായി നടി സ്വാസിക

Dec 18, 2024 - 20:38
 0  0
എത്ര പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നോടൊപ്പം വരാറുണ്ടായിരുന്നു; പക്ഷേ ഇപ്പോൾ! ഇമോഷണലായി നടി സ്വാസിക

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി തുടങ്ങി ഇന്ന് മലയാള സിനിമയിൽ നായികയായും അല്ലാതെയും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്യുന്ന നടിയായി മാറിയിരിക്കുകയാണ് താരം. അമ്മയെ പിരിഞ്ഞിരിക്കുന്നതിനുള്ള സങ്കടത്തെ കുറിച്ച് താരം മനസുതുറന്നത്.

ആറ് മാസം മുൻപ് ആയിരുന്നു നടൻ പ്രേമുമായി സ്വാസിക വിവാഹിതയായത്. വിവാഹത്തിന് പിന്നാലെ മാറി നിൽക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ മിസ്സിങ്ങിനെ കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.  എല്ലാ മക്കളും അമ്മമാരോട് മനസുതുറന്ന് സംസാരിക്കാൻ പഠിക്കണം. അത് അവർക്ക് വലിയ സന്തോഷമായിരിക്കും. അവർ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും അവർ ചെയ്യുന്ന കാര്യങ്ങളിലൊക്കെ  പ്രശംസിക്കണം എന്നുമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നത്.

“രാവിലെ അമ്മയുടെ ഭക്തി​ഗാനം കേട്ടാണ് ഞാൻ എല്ലാ ദിവസവും എഴുന്നേൽക്കുന്നത്. റൂമിൽ മുഴുവൻ ചന്ദനത്തിരിയുടെ മണമായിരിക്കും. ഇങ്ങനെ തന്നെയാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. അമ്മയുണ്ടെങ്കിൽ വല്ലാത്തൊരു എനർജിയാണ്. ഞാൻ എഴുന്നേൽക്കുമ്പോൾ ചായ മേശപ്പുറത്ത് ഉണ്ടായിരിക്കും. വെറുതെ ഇരിക്കുമ്പോൾ തല മസാജ് ചെയ്തുതരും. അമ്മയെ ഞാൻ നന്നായി മിസ് ചെയ്യുന്നുണ്ട്. ഒരു വർഷമായി കാല് വയ്യാതെ വിശ്രമത്തിലാണ് അമ്മ. എത്ര പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നോടൊപ്പം വരാറുണ്ട്. പക്ഷേ ഇപ്പോൾ ഒട്ടും യാത്ര ചെയ്യാൻ പറ്റില്ല”. എന്നും വിഡിയോയിൽ താരം പറയുന്നു.

അമ്മ എപ്പോഴും എനിക്ക് കട്ട സപ്പോർട്ടാണ്. കൂടെ വർക്ക് ചെയ്യുന്നവരൊക്കെ ഇതേ കുറിച്ച് എന്നോട് പറയാറുണ്ട്. അമ്മ അടുത്തുള്ള സമയത്ത് എനിക്ക് ഈ സ്നേ​ഹം പ്രകടിപ്പിക്കാനോ പറയാനോ അറിയില്ല. പക്ഷേ, അമ്മ കൂടെ ഇല്ലാതിരിക്കുമ്പോൾ വല്ലാത്തൊരു മിസ്സിം​ഗ് തോന്നാറുണ്ടെന്നും” സ്വാസിക പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow