ടൊവിനോയുടെ നായികയെന്ന് പറഞ്ഞപ്പോൾ 'അലുവയും മത്തിക്കറിയും പോലെ' ഉണ്ടാകുമെന്ന് സുഹൃത്തുക്കൾ വരെ കളിയാക്കി! അപ്പോൾ പറഞ്ഞഒരു മറുപടിയുണ്ടെന്ന് സുരഭി
ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ടോവിനോ തോമസ് നായകനായ എ ആർ എം. ടോവിനോ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഇപ്പോഴും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അജയന്റെ രണ്ടാം മോഷണത്തിലെ ടോവിനോ ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ഒന്നിൽ മലയാളികളുടെ പ്രിയപ്പെട്ട നടി സുരഭി ലക്ഷ്മി ആയിരുന്നു നടന്റെ നായിക. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായാണ് താൻ അഭിനയിക്കുന്നത് എന്നു പറഞ്ഞപ്പോൾ തന്റെ കൂട്ടുകാരടക്കം പലരും തന്നെ കളിയാക്കുകയും പിന്നാലെ ചോദിച്ച ഒരു ചോദ്യവും ഉണ്ടെന്ന് സുരഭി പറയുന്നു. 'നീയും ടോവിനോ തോമസുമോ?' എന്നായിരുന്നു ആ ചോദ്യം എന്നും 'അതിനെന്താണെന്ന്?' താൻ അവരോട് തിരിച്ചു ചോദിച്ചപ്പോൾ 'അലുവയും മത്തിക്കറിയും പോലെ ഇരിക്കും എന്നൊക്കെ' പറഞ്ഞു തന്റെ സുഹൃത്തുക്കൾ കളിയാക്കിയെന്നും സുരഭി പറയുന്നു. ഒരുപക്ഷേ ചിത്രത്തിന്റെ സംവിധായകനായ ജിതിൻലാലൊക്കെ ഈ ചോദ്യം ഒരുപാട് കേട്ടിട്ടുണ്ടാകാമെന്നും സുരഭി പറയുന്നു.
എന്തായാലും തന്നെയും ടോവിനോ തോമസിനെയും അലുവയും മത്തിക്കറിയുമായി താരതമ്യം ചെയ്തവരോട് ആത്മവിശ്വാസത്തോടെ നല്ല മറുപടി പറഞ്ഞെന്നും സുരഭി കൂട്ടിച്ചേർക്കുന്നുണ്ട്. തന്നെ കളിയാക്കിയവരോട് 'ഇപ്പോൾ പഴംപൊരിയും ബീഫും ഒക്കെയാണ് ട്രെൻഡിങ്' എന്നും 'ആളുകൾക്ക് ഏത് ടേസ്റ്റാണ് ഇഷ്ടപ്പെടുക എന്ന് നമുക്ക് പറയാൻ പറ്റില്ല' എന്നും കുറിക്ക് കൊള്ളുന്ന തരത്തിൽ താൻ മറുപടി നൽകിയെന്നും സുരഭി പറയുന്നു. അജയന്റെ രണ്ടാം മോഷണം അപ്പോൾ സിനിമ തിയേറ്ററുകളിൽ എത്തിയിട്ടില്ലായിരുന്നുവെന്നും എങ്കിലും മാണിക്യം എന്ന കഥാപാത്രത്തെ താൻ എത്ര ആഴത്തിലാണ് ചെയ്തതെന്ന കാര്യത്തിൽ തനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നുവെന്ന് സുരഭി ലക്ഷ്മി പറയുന്നു.
What's Your Reaction?