വിവാഹം അന്ന് വലിയ ആർഭാടം ആക്കാതിരുന്നത് ഗർഭിണി ആയിരുന്നതിനാൽ? ആ സംശയം ഇപ്പൊ മാറി, പങ്കാളിക്ക് ആശംസകൾ നേർന്ന് നടി മഞ്ജിമ മോഹൻ
കഴിക്കാൻ എന്തുവേണം എന്ന ചോദ്യത്തിന് 'ബ്രാണ്ടി' എന്ന് കുഞ്ചാക്കോബോനോട് മറുപടി പറയുന്ന 'പ്രിയം' എന്ന സിനിമയിലെ കുട്ടിതാരത്തെ ആര് മറക്കും. വർഷങ്ങൾക്കു ശേഷം നായിക വേഷത്തിൽ തിരിച്ചെത്തിയപ്പോഴും മഞ്ജിമ മോഹനെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നായികയായി മാറിയപ്പോള്‍ തമിഴില്‍ നിന്നായിരുന്നു മഞ്ജിമയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നത്. താരം ജീവിത പങ്കാളിയെ തിരഞ്ഞെടുത്തതും തമിഴിൽ നിന്ന് തന്നെയായിരുന്നു.
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ അഭിനേതാവായ ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ഇപ്പോഴിതാ തന്റെ പങ്കാളിക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജിമ. 'രണ്ട് വര്‍ഷത്തെ പ്രണയം, എന്റെ ഭക്ഷണം മോഷ്ടിക്കുന്നവന്‍, എന്റെ പുതപ്പ് വലിച്ചെടുക്കുന്നവന്‍, എനിക്കേറ്റവും വ്യക്തി, എന്റെ ഉറ്റസുഹൃത്ത്, എന്റെ ഏറ്റവും വലിയ പ്രണയത്തിന് വിവാഹ വാര്‍ഷിക ആശംസകള്‍. നീ നീയായിരിക്കുന്നതിന് നന്ദി' എന്നാണ് ഗൗതമിനൊപ്പമുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പം മഞ്ജിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അതേസമയം വളരെ ലളിതമായ കല്യാണമായിരുന്നു ഇരുവരുടെയും ഇത് പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. എന്നാൽ ചിലർ അപ്പോഴും താരത്തെ വ്യക്തിപരായി അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ചുരുക്കി പറഞ്ഞാൽ വിവാഹം ഒന്ന് ലളിതമാക്കിയതിന്റെ പേരിൽ മറ്റൊരു സെലിബ്രേറ്റി ദമ്പതികളും കേള്‍ക്കാത്ത അത്രയും ഗോസിപ്പുകള്‍ മഞ്ജിമയും ഗൗതമും നേരിടേണ്ടി വന്നിരുന്നു. മഞ്ജിമ വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായതിനാലാണ് വിവാഹം ലളിതമാക്കിയത്, മാത്രമല്ല, ഗൗതമിന്റെ അച്ഛന്‍ കാര്‍ത്തിക്കിന് വിവാഹത്തില്‍ സമ്മതമില്ലായിരുന്നു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. ശരീര വണ്ണം കൂടിയതിന്റെ പേരിലായിരുന്നു അങ്ങനെ ഒരു ഗോസിപ്പ്.
What's Your Reaction?