അന്ന് ജഗതി ശ്രീകുമാർ പൊതുവേദിയിൽ വച്ച് കുറ്റപ്പെടുത്തിയപ്പോൾ പ്രതികരിക്കാതെ അവതരണം തുടർന്നത് ഇക്കാരണം കൊണ്ട്; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

Dec 18, 2024 - 16:11
 0  0
അന്ന്  ജഗതി ശ്രീകുമാർ പൊതുവേദിയിൽ വച്ച് കുറ്റപ്പെടുത്തിയപ്പോൾ പ്രതികരിക്കാതെ അവതരണം തുടർന്നത് ഇക്കാരണം കൊണ്ട്; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

മോഹൻലാൽ ആരാധകരെ ആവേശഭരിതരാക്കി പുതിയ സിനിമയുടെ പ്രഖ്യാപനം. ‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ സിനിമകൾ ഒരുക്കിയ ജിത്തു മാധവനൊപ്പം മോഹൻലാൽ ഒന്നിക്കുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'എന്റെ ഏറ്റവും പുതിയ 'തുടരെ' എന്ന ചിത്രത്തിന്റെ സംവിധാനം ഒരു നവാഗത സംവിധായകനാണ്. ആവേശം എന്ന ചിത്രത്തിന്റെ ഡയറക്ടർ ജിത്തുമാധവനൊപ്പം ഞാൻ ഒരു ചിത്രം ചെയ്യുന്നുണ്ട്. അതുമാത്രമല്ല ഞാൻ ഒരുപാട് സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട്' മോഹൻലാൽ പറഞ്ഞു.

ഒരു ചിത്രത്തിനായി മോഹൻലാലും ജിത്തുവും ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജിത്തുവിന്റെ ആദ്യത്തെ രണ്ടു സിനിമകള്‍ പോലെ ബാംഗ്ലൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെപറ്റി ടീമിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow