ട്രെയിൻ യാത്രക്കാരെ ടോയ്ലറ്റിനു സമീപത്തെ കൊലയാളി ഡോർ ശ്രദ്ധിക്കുക! 26 കാരിയുടെ ജീവൻ എടുത്തത് അപ്രതീക്ഷിത അപകടം
സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ഉപകാരം പോലെ തന്നെ ഉപദ്രവം ആകാവുന്ന ഒന്നാണ് ഇന്ത്യൻ റെയിൽവേയും അതിന്റെ സേവനങ്ങളും. മതിയായ സുരക്ഷ ഇല്ലായ്മയും, തിരക്കുള്ള റൂട്ടുകളിൽ ആവശ്യത്തിന് കോച്ച് ഇല്ലാതെയുള്ള ട്രെയിനുകളുടെ ഓട്ടവും, ചോരുന്നതും വൃത്തിഹീനവുമായ ബോഗികളുമെല്ലാം പല കുറി ഇന്ത്യൻ റെയിൽവേയ്ക്ക് വലിയ ചീത്ത പേരുകൾ സമ്മാനിച്ചിരുന്നു. ഏറ്റവും ഒടുവിലിതാ മലപ്പുറം ചേലമ്പ്ര സ്വദേശിനി 26 കാരി ജിൻസിയുടെ മരണത്തിന് പിന്നാലെയാണ് റെയിൽവേ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
കണ്ണൂരിൽ നിന്നും മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ജിൻസി ശുചി മുറിയിൽ പോകുന്നതിനിടെ ടോയ്ലറ്റ് സമീപത്തെ ഹെവി ഡോർ വന്ന് അടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് ഇരിങ്ങൽ ഗേറ്റിന് സമീപം തെറിച്ചു വീണ യുവതി പരിക്കിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.
വേഗതയേറുമ്പോൾ തുറന്നിട്ടിരിക്കുന്ന ട്രെയിൻഡോർ അതിവേഗം അടയുന്നതാണ് സാഹചര്യം. ഇത്തരത്തിൽ ഡോർ വേഗത്തിൽ വന്നടഞ്ഞാൽ അവിടെ നിൽക്കുന്നയാളെ പുറത്തേയ്ക്ക് എടുത്തെറിയും. ഇക്കാരണത്താൽ വേഗതയേറുമ്പോൾ തുറന്നിട്ടിരിക്കുന്ന ട്രെയിൻഡോർ അതിവേഗം അടയുന്നത് പരിഹരിക്കണമെന്നാണ് ട്രെയിൻ യാത്രക്കാരുടെ ആവശ്യം.
What's Your Reaction?