നടി ഭാമ തിരിച്ചു വരവ് നടത്തുകയാണോ? ദുബായ് മാളിൽ ഗ്ലാമറസ് ലുക്കിൽ താരം
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഭാമ. സിനിമയിൽ നിന്ന് വിവാഹശേഷം ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിലും താരസംഘടനയായ അമ്മയിലും നടി സജീവമാണ്. ഇത്തരത്തിൽ ഇപ്പോഴിതാ താരത്തിന്റെ ദുബായ് മാളിൽ നിന്ന് പകർത്തിയ ഗ്ലാമറസ് ലൂക്കിലുള്ള വീഡിയോയാണിപ്പോൾ വൈറലാകുന്നത്. ആനന്ദ് ഷൈജു പകർത്തിയ ദൃശ്യങ്ങളിൽ മോഡൺ ലുക്കിൽ അതീവ ഗ്ലാമറസായാണ് താരത്തെ കാണാനാകുന്നത്. കറുത്ത മിനി ഫ്രോക്ക് ധരിച്ചിരിക്കുന്ന താരം നീല വരകളുള്ള ഒരു ഓവർ സൈസ്ഡ് ഷർട്ടുമിട്ടുണ്ട്.
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് ഒരുപിടി മലയാളം ചിത്രങ്ങളിൽ തിളങ്ങിയ നടി വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് അകലുന്നത്. 2020 ലാണ് ബിസിനസുകാരനായ അരുണിനെ ഭാമ വിവാഹം ചെയ്തത്. എന്നാൽ അടുത്തിടെ താരം സിംഗിൾ മദറാണെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ മകൾ ഗൗരിക്കും കുടുംബത്തിനുമാപ്പം താമസിക്കുന്ന താരം പുതിയൊരു ബിസിനസിനും തുടക്കമിട്ടിരുന്നു.
What's Your Reaction?