മുകുന്ദ് വരദരാജനും ഇന്ദു റെബേക്കയും ഇനി ഒടിടിയിലേയ്‌ക്ക്; അമരൻ അപ്ഡേറ്റ്
മേജർ മുകുന്ദ് വരദരാജന്റെ പോരാട്ട കഥ പറഞ്ഞ 'അമരൻ' പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രാജകുമാർ പെരിയ സ്വാമിയുടെ സംവിധാനത്തിൽ സായി പല്ലവി- ശിവ കാർത്തികേയൻ ജോഡി മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രം 300 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു.
രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ പോലും ത്യജിച്ച ധീര സൈനികൻ മേജർ മുകുന്ദ്ന്റെയും പ്രാണനെപ്പോലെ സ്നേഹിച്ച പാതിയെ നഷ്ടപ്പെട്ട പങ്കാളി ഇന്ദു റബേക്കയുടെയും കഥ വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകരുടെ കണ്ണുകൾ അക്ഷരാർത്ഥത്തിൽ ഈറനണിയുകയായിരുന്നു.
ഒക്ടോബർ 31 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴും മികച്ച കലക്ഷനിൽ ഓടിക്കൊണ്ടിരിക്കുകയാണ്.അതേസമയം ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റ് ആണ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ഡിസംബർ 5 ന് നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
What's Your Reaction?