ഐശ്വര്യ റായും അഭിഷേകും പിരിയുമോ? ചൂടൻ ചർച്ചകൾക്കിടയിൽ ഇരുവരും മണിരത്‌നം സിനിമയിൽ വീണ്ടും ഒന്നിക്കുന്നു !

Nov 7, 2024 - 21:25
 0  6
ഐശ്വര്യ റായും അഭിഷേകും പിരിയുമോ? ചൂടൻ ചർച്ചകൾക്കിടയിൽ ഇരുവരും മണിരത്‌നം സിനിമയിൽ വീണ്ടും ഒന്നിക്കുന്നു !

അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വേർപിരിയല്‍ അഭ്യൂഹങ്ങൾ ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ വാര്‍ത്തയാണ്. അതിനിടെ ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ചുവരുന്നു എന്നതാണ് ഏറ്റവും പുതിയ ചൂടേറിയ വിഷയം. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നം ദമ്പതികളെ ഒന്നിപ്പിക്കുന്ന പുതിയ ഹിന്ദി ചിത്രം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. 

ഈ പ്രൊജക്ടുമായി അടുത്ത വൃത്തം സൂമിനോടാണ് ഇത് വെളിപ്പെടുത്തിയത് "ഐശ്വര്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തിന് വേണ്ടിയുള്ള ഒരു പ്രമേയത്തിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു മണി സാർ. ഒടുവിൽ എന്ത് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചുവെന്നാണ് വിവരം"

2007ൽ മണിരത്നത്തിന്‍റെ ഗുരു എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഒന്നിച്ച് അഭിനയിച്ചത് ഇതിന് പിന്നാലെ ഇവര്‍ വിവാഹിതരായി. പിന്നീട് അവർ രാവണിൽ (2010) സഹകരിച്ചു. യുവ (2004) എന്ന ചിത്രത്തിൽ മണിരത്നത്തിനൊപ്പം ആദ്യമായി പ്രവർത്തിച്ച അഭിഷേകിന്‍റെനാലാമത്തെ സഹകരണത്തെ മണിരത്നം പ്രൊജക്ടായിരിക്കും ഇത്. 

സൂമുമായുള്ള ഒരു അഭിമുഖത്തിൽ അഭിഷേക് ബച്ചൻ ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നവുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു "യുവയ്‌ക്കായി എന്നെ സൈൻ ചെയ്യാൻ അദ്ദേഹം ആദ്യമായി ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ, അച്ഛൻ അമിതാഭ് ബച്ചനെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ വന്നതാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ എന്നെ തേടിയാണ് വന്നത് എന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. മണി രത്നം ചിത്രത്തില്‍ അവസരം ലഭിക്കാന്‍ കൈയ്യോ കാലോ പോയാലും പ്രശ്നമില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ മൂന്ന് പടം ചെയ്തിട്ടും എന്‍റെ കൈയ്യോ കാലോ പോയില്ല" അഭിഷേക് ബച്ചന്‍ പറഞ്ഞു. 

അതേ സമയം അഭിഷേകിന്‍റെയും ഐശ്വര്യ റായ് ബച്ചന്‍റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ജൂലൈയിൽ നടന്ന അംബാനി വിവാഹത്തിൽ ദമ്പതികൾ വെവ്വേറെ എത്തിയതോടെയാണ് ഈ കിംവദന്തികൾ ശക്തമായത്. ഇമോഷണല്‍ ഫാമിലി ചിത്രം ഐ വാണ്ട് ടോക്ക് ആണ് അഭിഷേകിന്‍റെ പുതിയ ചിത്രം. സൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അതേ സമയം മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനാണ് അവസാനം ഐശ്വര്യ റായി അഭിനയിച്ച ചിത്രം. 

What's Your Reaction?

like

dislike

love

funny

angry

sad

wow