പൃഥ്വിയ്‌ക്കുള്ളത് പോലെ സിനിമയില്‍ എനിക്ക് ബാക്ക് അപ് ഉണ്ടായിരുന്നില്ല; എന്നിട്ടും നിവര്‍ന്നു നിന്നത് വലിയ കാര്യം: ഉണ്ണി മുകുന്ദൻ

Oct 29, 2024 - 18:29
 0  5
പൃഥ്വിയ്‌ക്കുള്ളത് പോലെ സിനിമയില്‍ എനിക്ക് ബാക്ക് അപ് ഉണ്ടായിരുന്നില്ല; എന്നിട്ടും നിവര്‍ന്നു നിന്നത് വലിയ കാര്യം: ഉണ്ണി മുകുന്ദൻ

സ്വന്തം കരിയറിലെ ഏറ്റവും വലിയ സിനിമയായ മാർക്കോയുടെ റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. നിർമ്മാണ രംഗത്തും ഉണ്ണി മുകുന്ദൻ സജീവമാണ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.കൂട്ടംകൂടി നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും ഉണ്ണി മുകുന്ദൻ സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

”കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും കൂട്ടംകൂടി നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്. പക്ഷെ സിനിമയില്‍ പൃഥ്വിയ്‌ക്കുള്ള ബാക്ക് അപ് എനിക്കുണ്ടായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും നിവര്‍ന്നു നില്‍ക്കാന്‍ സാധിച്ചതു വലിയ കാര്യമാണ്. സൈബര്‍ ലോകമെന്ന പൊതു നിരത്തില്‍ ആര്‍ക്കും എന്തും പറയാം. നമ്മള്‍ എന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാല്‍ മതി “ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്

മാത്രമല്ല വിവാഹം തനിക്കൊരു അജണ്ട അല്ലെന്നും , ഉചിതമായ സമയത്ത് അത് നടക്കുമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow