'റൈറ്റ് പേഴ്സൺ അറ്റ് റൈറ്റ് ടൈം'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് യൂട്യൂബർ അർജുൻ
ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ വ്ളോഗറാണ് അർജുൻ സുന്ദരേശൻ. റോസ്റ്റിങ് വീഡിയോകളിലൂടെയാണ് അർജുൻ മില്ല്യണിലധികം ഫോളോവേഴ്സിനെ നേടിയെടുത്തത്. രസകരമായ വീഡിയോകളിൽ പലതിലും താൻ സിംഗിളാണെന്നും പറഞ്ഞിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ഒരു പോസ്റ്റിലൂടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 'റൈറ്റ് പേഴ്സൺ അറ്റ് റൈറ്റ് ടൈം' എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയിയിലൂടെ ആ വിവരം പങ്കുവച്ചത്. എന്നാൽ ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ അർജുൻ പങ്കുവച്ചിരിക്കുന്നു.
'അങ്ങനെ ഞങ്ങൾ അത് ഇന്ന് ചെയ്തിരിക്കുന്നു' എന്ന ക്യാപ്ഷനോടെ വിവാഹ ചിത്രങ്ങൾ അർജുൻ പോസ്റ്റ് ചെയ്തിരിക്കുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ഒരു ചടങ്ങ് മാത്രമായിരുന്നു.
അവതാരകയായ അപർണ പ്രേം രാജാണ് വധു. അൺഫിൽറ്റേർട് ബൈ അപർണ എന്ന യൂട്യൂബ് ചാനൽ ഷോയിലൂടെ അപർണയെ ഏവർക്കും പരിചിതമാണ്. അവതാരക എന്നതിലുപരി മോഡൽ കൂടിയാണ് അപർണ. ഇരുവരും ഒരുമിച്ചുള്ള അധികം ചിത്രങ്ങളൊന്നും തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല.
അപർണ തോമസ്, പാർവ്വതി ഓമനക്കുട്ടൻ, ശ്രുതി രജനീകാന്ത്, ഷിയാസ് കരീം എന്നിങ്ങനെ നിരവധി പേരാണ് വിവാഹാശംസകൾ നേർന്നിരിക്കുന്നത്. ആരാധകരുടെ വക രസകരമായ ആശംസകളും കമൻ്റ് ബോക്സിലുണ്ട്.
What's Your Reaction?