അദ്ദേഹത്തിന് അത് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ ഇന്നും ഓർത്തിരിക്കുന്നു; ലാലേട്ടൻ അന്ന് തന്നോട് പറഞ്ഞത് വെളിപ്പെടുത്തി ടോവിനോ തോമസ്

Dec 1, 2024 - 19:59
 0  2
അദ്ദേഹത്തിന് അത് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ ഇന്നും ഓർത്തിരിക്കുന്നു; ലാലേട്ടൻ അന്ന് തന്നോട് പറഞ്ഞത് വെളിപ്പെടുത്തി ടോവിനോ തോമസ്

'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ' ഈ വൈറൽ ഡയലോഗ് അവകാശത്തോടെ പറയാൻ മലയാള സിനിമയിൽ കഴിയുന്ന താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. പറയത്തക്ക തലതൊട്ടപ്പൻമാരൊന്നും സിനിമയിലേക്ക് പിടിച്ചു കയറ്റാൻ ഇല്ലാതിരുന്നിട്ടു കൂടി സ്വന്തം പ്രയത്നത്തിലൂടെയും സിനിമയോടുള്ള കറകളഞ്ഞ അർപ്പണ ബോധം കൊണ്ടും വിജയങ്ങൾ സ്വന്തമാക്കിയ നടൻ. ജൂനിയർ ആർട്ടിസ്റ്റായാണ്   തുടക്കമെങ്കിലും മലയാളത്തിലെ ബിഗ് ബഡ്ജറ്റ് പടങ്ങളിലടക്കം നായകനാകുന്ന തരത്തിൽ ഇന്ന് ടോവിനോ വളർന്നു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയതിനെ കുറിച്ചും അന്ന് ലാലേട്ടൻ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് ടോവി.

കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ച് ഒരിക്കൽ ലാലേട്ടൻ സംസാരിച്ചു. കൂതറയുടെ സമയത്ത് ലാലേട്ടൻ തന്നോട് പറഞ്ഞൊരു ഇന്നും ഓർക്കുന്നു. അത് അദ്ദേഹം ഓർക്കുന്നുണ്ടോ തനിക്കറിയില്ല,  പക്ഷെ താൻ മറക്കില്ലെന്നുമാണ് ടോവി പറഞ്ഞത്.

ജീവിതത്തിൽ ഒരുപാട് വിജയങ്ങളും പരാജയങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടാവും. ഒരു പരാജയമുണ്ടായാൽ ചിലപ്പോൾ നമ്മൾ ഒരുപാട് തകർന്ന് പോവും. എന്നാൽ ആ പരാജയം ഉണ്ടാവുമ്പോൾ അതിന് മുമ്പുള്ള വിജയത്തെ കുറിച്ച് ആലോചിക്കുമ്പോൾ താരതമ്യേന ചെറുതായിരിക്കുമെന്നുമാണ്  ലാലേട്ടൻ പറഞ്ഞത്, ടോവി പറയുന്നു. പഴയ നല്ല സക്‌സസ് കാലത്തെ കുറിച്ച് ഓർത്തിരുന്നാൽ നമുക്കൊരിക്കലും പരാജയത്തെ കുറിച്ചോർത്ത് വിഷമിക്കേണ്ടി വരില്ല. നമുക്ക് അതിൽ നിന്ന് മുന്നോട്ട് പോവാൻ പറ്റും ഒരു പരാജയമെന്നാൽ ഒന്നിൻ്റെയും അവസാനമല്ല. സക്‌സസിന് വേണ്ടി കൂടുതൽ ഹാർഡ് വർക്ക് ചെയ്യാനുള്ള പ്രചോദനമാണത്,'ടൊവിനോ പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow