മാളികപ്പുറം താരം ദേവനന്ദയുടെ കാലിൽ വീണ് വയോധികൻ; കേരളം നാണിച്ചു തലതാഴ്ത്തുമെന്ന് വിമർശനം, സംഭവം കലോത്സവ നഗരിയിൽ
എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാന്‍ എത്തിയ മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിക്കുന്ന വയോധികന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായികൊണ്ടിരിക്കുകയാണ്.
വിചിത്രമായി പെരുമാറുന്ന വയോധികന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമാതാരമായതു കൊണ്ടല്ല, മാളികപ്പുറമായി സങ്കല്‍പ്പിച്ചുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ മറ്റു ചിലരാകട്ടെ സിനിമയേതാ ജീവിതമേതാണെന്ന് മനസ്സിലാവാത്ത ആളുകളെ ഓര്‍ത്ത് സങ്കടം തോന്നുന്നുവെന്നും, സാക്ഷര കേരളം എന്ന് അഹങ്കരിക്കുകയും അഭിമാനം കൊള്ളുന്നവരുമാണ് ഇത് കാണുമ്പോള്‍ കേരളം നാണിച്ചു തലതാഴ്ത്തുമെന്നും കണ്ടിട്ടു തന്നെ തൊലിയുരിയുന്നുവെന്നും മറ്റുചിലർ കമന്റു ചെയ്യുന്നു.
What's Your Reaction?