ആ നടന്റെ മകളും സിനിമയിലേക്ക്; ആദ്യ ചിത്രം 'കള്ളം'

Nov 15, 2024 - 17:31
 0  1
ആ നടന്റെ മകളും സിനിമയിലേക്ക്; ആദ്യ ചിത്രം  'കള്ളം'

മലയാളത്തിലെ പ്രമുഖ നടനും സംവിധായകനുമായ പി ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം 'കള്ളം' ഈ മാസം അവസാനം തിയറ്ററുകളിലെത്തും. കാമിയോ എന്റർടെയ്‍ൻമെന്റ്സിന്റെ ബാനറിൽ ആര്യ ഭുവനേന്ദ്രൻ കഥയും തിരക്കഥയുമെഴുതി അനുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളം. 

അച്ഛന് സിനിമയോടുള്ള അഭിനിവേശത്തിന്റെ ആഴവും പരപ്പും കുട്ടിക്കാലം മുതൽ കണ്ടും അറിഞ്ഞുമായിരുന്നു ദേവിയുടെ വളർച്ച. അച്ഛൻ്റെ വഴിയിൽ സിനിമയിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ദേവി പറയുന്നു. 'കള്ള'ത്തിൽ നല്ലയൊരു കഥാപാത്രമാണ് തൻ്റെതെന്ന് ദേവി സൂചിപ്പിച്ചു. 

ഹയർ സെക്കന്‍ററി ഇംഗ്ലീഷ് അധ്യാപികയാണ് ദേവി. തന്റെ ജോലിയിൽ കർമനിരതയായ ദേവിക്ക് ഇടക്ക് എപ്പോഴോ തന്റെ സിനിമാ മോഹങ്ങളെ മാറ്റി നിർത്തേണ്ടയായി വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ ഒരു തമാശയ്ക്ക് റീൽസുകൾ ചെയ്ത് തുടങ്ങുകയായിരുന്നു. പക്ഷേ അവിടെ നിന്നും ലഭിച്ച അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് തന്നിലെ അഭിനയ പാടവത്തെ പൊടിതട്ടിയെടുക്കാൻ പ്രേരിപ്പിച്ചതെന്നും ദേവി പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow