'ഓപ്പറേഷന് ശേഷം ആളാകെ മാറി'; ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നെന്ന് ബാല

Dec 1, 2024 - 19:55
 0  3
'ഓപ്പറേഷന് ശേഷം ആളാകെ മാറി'; ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നെന്ന് ബാല

വിവാദങ്ങൾ കാരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി വാർത്തകളിൽ ഇടം പിടിക്കുന്ന താരമാണ് സിനിമ നടൻ ബാല. മുൻ വിവാഹങ്ങളും മുൻ ഭാര്യ അമൃതയും മകളുമായുള്ള പ്രശ്നങ്ങളുമൊക്കെയായിരുന്നു വിവാദങ്ങൾക്കു പിന്നിൽ. എന്തായാലും താരം ഏറ്റവുമൊടുവിൽ ബന്ധുവായ കോകിലയെ നാലാമതായി വിവാഹം ചെയ്തതിനു പിന്നാലെ വിവാദങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന് പറഞ്ഞ് കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് താമസം മാറ്റിയിരുന്നു. താമസം മാറിയതിനു പിന്നാലെ ഇപ്പോൾ ജീവിതത്തിൽ സമാധനവും സന്തോഷവും അനുഭവിക്കാൻ കഴിയുന്നു എന്നും താരം പറഞ്ഞിരുന്നു. 

ഇപ്പോഴിതാ മുൻപ് നടൻ  ഉണ്ണി മുകുന്ദനുമായുള്ള പ്രശ്നത്തെ പറ്റി തുറന്ന് പറയുകയാണ് താരം. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് ബാലയും ഉണ്ണി മുകുന്ദനും തമ്മില്‍ ഉണ്ടായ  പ്രശ്‌നങ്ങള്‍ അന്ന് വലിയ വാര്‍ത്തയായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ പേര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നും സ്ത്രീകള്‍ക്ക് മാത്രമാണ് പണം നല്‍കിയതെന്നുമായിരുന്നു അന്ന്  ബാല ആരോപിച്ചത്. ഇപ്പോഴിതാ  താൻ ഉണ്ണി മുകുന്ദനെ വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നുവെന്നും, വളരെ സ്നേഹത്തോടെയാണ് താരം  സംസാരിച്ചതെന്നും പറയുകയാണ് ബാല .

‘ ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഉണ്ണി എന്നെ കാണാൻ വന്നിരുന്നു. ഒരു പത്ത് മിനിറ്റ് നേരിട്ട് ഞാനും ഉണ്ണിയും ഇനി കാണും. അന്ന് ഞാൻ കാര്യങ്ങൾ പറയും എന്തുകൊണ്ടാണ് സംഭവിച്ചതെന്ന്. ഓപ്പറേഷന് ശേഷം എന്റെ ആറ്റിറ്റ്യൂഡ് തന്നെ മാറി. ഉണ്ണിയുമായുള്ള പ്രശ്നങ്ങളൊക്കെ തീർന്നു. ഉണ്ണിയുടെ മാർക്കോ എന്ന പടം വരുന്നുണ്ട്. അത് ഹിറ്റാകണമെന്നാണ് ആഗ്രഹം.‘ ബാല പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow