എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ എന്നെ തല്ലി; കോളേജ് പരിപാടിയിൽ തുറന്ന് പറഞ്ഞ് പത്മപ്രിയ
സ്ത്രീ മേധാവിത്വമുള്ള സിനിമകൾ കുറവാണെന്നും ഒരു സിനിമാ സെറ്റിൽ വെച്ച് സംവിധായകൻ തന്നെ പരസ്യമായി തല്ലിയ അനുഭവമുണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി നടി പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുന്നതിനിടെയായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വം. പലപ്പോഴും നടന്മാരാണ് സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്നത് എന്നും സിനിമയുടെ ഉള്ളടക്കങ്ങളിലും നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും പത്മപ്രിയ പറയുന്നു. ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും ഒരു സെറ്റിൽ വെച്ച് എല്ലാവരുടെയും മുന്നിൽ വച്ച് സംവിധായകൻ തന്നെ തല്ലിയിട്ടുണ്ടെന്നും നടി പറയുന്നു. തമിഴ് സിനിമ സെറ്റിൽ വച്ചായിരുന്നു ഈ അനുഭവം എന്നും നടി കൂട്ടിച്ചേർത്തു.
What's Your Reaction?