ചിരിക്കപ്പുറം വേറെന്തൊക്കയോ ഒളിഞ്ഞിരിപ്പുണ്ട്; ഷറഫുദ്ദീൻ -ഐശ്വര്യ ലക്ഷ്മി ചിത്രം 'ഹലോ മമ്മി' ട്രെയ്‌ലർ പുറത്ത്

Nov 14, 2024 - 15:33
 0  2
ചിരിക്കപ്പുറം വേറെന്തൊക്കയോ ഒളിഞ്ഞിരിപ്പുണ്ട്; ഷറഫുദ്ദീൻ -ഐശ്വര്യ ലക്ഷ്മി ചിത്രം 'ഹലോ മമ്മി' ട്രെയ്‌ലർ പുറത്ത്

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. വിജയ് സേതുപതി, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, റാണ ദഗ്ഗുബതി എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്ത ട്രെയിലര്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഹൊററും ഫാന്റസിയും ചേര്‍ന്ന ട്രെയ്ലര്‍ രംഗങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്.

നവംബര്‍ 21 മുതല്‍ ചിത്രം തിയറ്ററുകളിലെത്തും. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow