കൊടുത്താൽ കിട്ടും! ഷൂട്ടിങ് സെറ്റിൽ വച്ച് അപമാനിക്കപ്പെട്ടതിന്റെ പക ബേസിലിനോട് വീട്ടി ടോവിനോ; കാര്യമറിയാതെ ഇടയിൽപെട്ട് പൃഥ്വിരാജ്

Nov 12, 2024 - 18:30
 0  4
കൊടുത്താൽ കിട്ടും! ഷൂട്ടിങ് സെറ്റിൽ വച്ച് അപമാനിക്കപ്പെട്ടതിന്റെ പക ബേസിലിനോട് വീട്ടി ടോവിനോ; കാര്യമറിയാതെ ഇടയിൽപെട്ട് പൃഥ്വിരാജ്

സിനിമയിലും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിക്കുന്ന സെലിബ്രിറ്റികളാണ് നടൻ ടോവിനോ തോമസും നടനും സംവിധായകനുമായ ബേസിൽ ജോസഫും. ഇരുവരും ഒരുമിച്ച് എത്തുന്ന മിക്ക കൂട്ടുകെട്ടും വൻ വിജയത്തിലേക്ക് എത്താറാണ് പതിവ്. സൗഹൃദത്തിനപ്പുറം  കുടുംബങ്ങളുമായും പരസ്പരം വലിയ അടുപ്പം പുലർത്തുന്ന താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും പരസ്പരം രസകരമായ കമന്റുകൾ ചെയ്യാറുണ്ട്. മാത്രവുമല്ല ഇരുവരും ഒരുമിച്ച് എത്തുന്ന അഭിമുഖങ്ങൾ പ്രേക്ഷകർ ഏറെ കൗതുകത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. 

 ടോവിനോ തോമസ് നിർമിച്ച് ബേസിൽ നായകനാകുന്ന ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ച് ടോവി ചമ്മുന്നതിന്റെ വീഡിയോ മുൻപ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.  ആരതി നൽകിയപ്പോൾ പ്രാർത്ഥിക്കാൻ താരം കൈനീട്ടിയപ്പോൾ ഇത് കാണാതെ പൂജാരി ടോവിനോയെ കടന്നു പോവുകയായിരുന്നു. ഇത് കണ്ട ബേസിൽ  ചിരിയടക്കാനാകാതെ ടോവിനോയെ ട്രോളി ചിരിക്കുന്നത് ആയിരുന്നു വീഡിയോയിൽ ഉള്ളത്. ഇപ്പോഴഴിതാ  ഇതിന് സമാനമായ   ബേസിൽ ജോസഫിന്റെ ഒരു വീഡിയോയും അതിന് ടോവിനോ കൊടുത്ത കമന്റും ആണ് ആരാധകർ  ചർച്ചയാക്കുന്നത്.

സൂപ്പര്‍ ലീഗ് കേരള ഫുട്‍ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ ഫോഴ്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‍സി ചാമ്പ്യൻമാരായിരുന്നു. ഫോഴ്‍സ് കൊച്ചിയുടെ ഉടമസ്ഥൻ പൃഥ്വിരാജാണ്. ബേസില്‍ ജോസഫസ് കാലിക്കറ്റ് എഫ്‍സി ടീമിന്റെ ബ്രാൻഡ് അംബാസഡറുമാണ്. മത്സരം കാണാൻ താരങ്ങള്‍ എത്തിയിരുന്നു. 

.