നീയും എന്നെ? തന്നെ ട്രോളിയ നസ്രിയയോട് ബേസിൽ; കമന്റിട്ട് ടോവിനോയും സഞ്ജു സാംസണും
നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ട്രോളുകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍.കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോൾ ഫൈനലിന്റെ സമാപനച്ചടങ്ങില്‍ മെഡല്‍ വിതരണത്തിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്തതാണ് ട്രോളുകള്‍ക്കിടയാക്കിയ സംഭവം.
ഇപ്പോഴിതാ 'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്' എന്നുപറഞ്ഞ് ബേസില്‍ ഇട്ട പോസ്റ്റിനടിയിലാണ് സുഹൃത്തുക്കളും സിനിമാതാരങ്ങളുമായ പലരും നടനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും ബേസിലിന്റെയും സുഹൃത്തുക്കളുടെയും ഈ കമന്റുകളും ട്രോളുകളുമെല്ലാം ആരാധകരും ഏറെ തമാശയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്സ്' എന്നായിരുന്നു ബേസില്‍ പോസ്റ്റില്‍ കുറിച്ചത്. ഒപ്പം തന്നെ ട്രോളിയ സുഹൃത്തുക്കളായ ടൊവിനോ തോമസിനെയും സഞ്ജു സാംസണിനെയും നടന്‍ ടാഗ് ചെയ്തിട്ടുമുണ്ട്. എന്തായാലും ബേസിലിന്റെ ഈ പോസ്റ്റില്‍ 'കണ്‍ഗ്രാജുലേഷന്‍സ്' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. തൊട്ടുപിന്നാലെ നടി നസ്രിയ ഫഹദും രസകരമായ കമന്റിട്ടു. 'മെയിന്‍ ഫോട്ടോ എവിടെ' എന്നായിരുന്നു നസ്രിയയുടെ കമന്റ്. 'നീയും എന്നെ...' എന്നായിരുന്നു നസ്രിയയുടെ കമന്റിന് ബേസിലിന്റെ മറുപടി.
'കണ്‍ഗ്രാറ്റ്‌സ് പയ്യാ! അടുത്ത തവണ കൈ തരാന്‍ മലപ്പുറം എഫ്.സി.ക്കൊപ്പം ഞാന്‍ വരാം' എന്നായിരുന്നു ബേസിലിന്റെ പോസ്റ്റില്‍ സുഹൃത്തും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണിന്റെ കമന്റ്. പേളി മാണി, എസ്തര്‍ അനില്‍, സുരഭി ലക്ഷ്മി, നഹാസ് ഹിദായത്ത് തുടങ്ങി സിനിമാരംഗത്തെ പലരും ബേസിലിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.
What's Your Reaction?