എന്റെ ഭർത്താവ് പോലും എന്നെ നിർബന്ധിച്ചിട്ടില്ല! പക്ഷെ രണ്ടാമത്തെ കുട്ടി വേണമെന്ന് ഉറപ്പിച്ചത് ഇക്കാരണം കൊണ്ട് മാത്രം: ഉർവശി

Dec 8, 2024 - 21:30
 0  1
എന്റെ ഭർത്താവ് പോലും എന്നെ നിർബന്ധിച്ചിട്ടില്ല! പക്ഷെ രണ്ടാമത്തെ കുട്ടി വേണമെന്ന് ഉറപ്പിച്ചത് ഇക്കാരണം കൊണ്ട് മാത്രം:  ഉർവശി

തലമുറകൾ മാറുമ്പോഴും മലയാളത്തിനു ഒഴിച്ച്കൂടാനാവാത്ത പ്രതിഭയായി തുടരുന്ന നടിയാണ് ഉർവശി. ഉരയ്ക്കും തോറും മാറ്റുകൂടുന്ന പൊന്നു പോലെ താരത്തിന്റെ കലയോടുള്ള അഭിനിവേശവും വ്യത്യസ്തമായ വേഷങ്ങൾ അഭിനയിച്ച് വെള്ളിത്തിരയിൽ ഫലിപ്പിക്കാനുള്ള കഴിവും കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഇതാ നാൽപതാം വയസ്സിൽ താൻ  രണ്ടാമത്തെ കുട്ടിയുടെ അമ്മയാകാൻ തീരുമാനിച്ചതിനു പിന്നിലെ  കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

രണ്ടാം വിവാഹത്തിലേക്ക് കടന്നപ്പോൾ തന്നെ ആരും നിർബന്ധിച്ചിട്ടില്ല കുട്ടി വേണമെന്ന്  പക്ഷേ, തനിക്ക് തന്നെ തോന്നിയതാണ് ഉർവശി പറയുന്നു. കല ചേച്ചിക്ക് ഒരു മകൻ, മിനി ചേച്ചിക്ക് ഒരു മകൾ, എനിക്കൊരു മകൾ, എന്റെ ആളയ്ക്ക് ഒരു മകൻ. അമ്മ അഞ്ചു പ്രസവിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ആറ്. എനിക്കു മുൻപെ ജനിച്ച കുട്ടി മരിച്ചു പോയി. അമ്മ എപ്പോഴും പറയും, മക്കളെ... നിങ്ങളില്ലാത്ത കാലത്ത് കൂടപ്പിറപ്പു കൂടി വേണം എന്ന്. എല്ലാവരോടും പറയുന്നത് ഞാൻ എന്നും കേൾക്കുന്നതാണ്. അതൊരു അടിസ്ഥാനപരമായ കാര്യം. എന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും നാട്ടിൻപുറത്തുകാരാണ്. ഇന്നല്ലെങ്കിൽ നാളെ, എന്റെ മകന്റെ ഒരു കൊച്ചിനെ കാണാൻ ഒത്തില്ലല്ലോ എന്ന് അവർക്ക് തോന്നരുതല്ലോ. ആ ചിന്ത എന്റെ ഉള്ളിലുണ്ടായിരുന്നു. അതാണ് എന്റെയും ഇഷ്ടം. അവരെ കാണുമ്പോൾ, മോളുണ്ടല്ലോ അതു മതി എന്ന ചിന്തയിൽ കവിഞ്ഞ് ചില കാര്യങ്ങൾ തോന്നി. അവർ എന്നെ നിർബന്ധിച്ചിട്ടില്ല. എന്റെ ഭർത്താവ് പോലും എന്നെ നിർബന്ധിച്ചിട്ടില്ല. പക്ഷേ, എന്റെ മനസിൽ തോന്നി അതു വേണമെന്ന്, ഉർവശി തുറന്നു പറയുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow