വിവാഹത്തിന് ഒരാഴ്ച മുന്‍പ് പോലും വേണോ എന്ന് സംശയം; ഭർത്താവ് പറഞ്ഞത് പോലെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വീട്ടില്‍ നിന്ന് ഇറങ്ങി: നടി ശിവദ

Dec 14, 2024 - 21:05
 0  7
വിവാഹത്തിന് ഒരാഴ്ച മുന്‍പ് പോലും വേണോ എന്ന് സംശയം; ഭർത്താവ് പറഞ്ഞത് പോലെ  വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വീട്ടില്‍ നിന്ന് ഇറങ്ങി:  നടി ശിവദ

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് ശിവദ. സു സു സുധി വാൽമീകം എന്ന സിനിമയിലൂടെയാണ് ശിവദ പ്രേക്ഷക ശ്രദ്ധനേടിയത്.  ഇന്ന് നടി ശിവദയുടെയും മുരളി കൃഷ്ണയുടെയും വിവാഹ വാര്‍ഷികമാണ്. ഒന്‍പത് വര്‍ഷം മുന്‍പ് നടന്ന വിവാഹത്തിന്റെ വീഡിയോ യൂട്യൂബിലൂടെ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. 'പ്രണയത്തിന്റെയും ചിരിയുടെയും ഒരുമയുടെയും ഒന്‍പത് വര്‍ഷങ്ങള്‍. ഇത് ഞങ്ങളുടെ വിവാഹ വാര്‍ഷികം. ഒരുമിച്ചുള്ള ഒരുപാട് ഓര്‍മകളും മൈല്‍സ്‌റ്റോണുകളും ഇവിടെ പങ്കുവയ്ക്കുന്നു' എന്ന് പറഞ്ഞാണ് വിവാഹ വീഡിയോ ശിവദ പങ്കുവച്ചത്.

2015 ല്‍ ആണ് ശിവദയുടെയും മുരളി കൃഷ്ണയുടെയും വിവാഹം കഴിഞ്ഞത്. സിനിമകളില്‍ ഓഡിഷന് ശ്രമിക്കുന്ന കാലം മുതലേയുള്ള പരിചയമാണ് ഇരുവരുടെയും. ഒരു നല്ല സിനിമയുടെയെങ്കിലും ഭാഗമാകണം എന്നത് രണ്ട് പേരുടെയും ആഗ്രഹമായിരുന്നു. അങ്ങനെ ഒരു സിനിമയ്ക്ക് ശേഷം വിവാഹിതരാവാം എന്നായിരുന്നു രണ്ട് പേരുടെയും തീരുമാനം. ആഗ്രഹിച്ചതുപോലെ ഒരു സിനിമ വരാതായതോടെ എങ്കില്‍ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചു.

മുരളിയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് സുസു സുധി വാത്മീകം എന്ന സിനിമയുടെ അവസരം വന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ വിവാഹ വാര്‍ത്തകളും പുറത്തുവന്നു. വിവാഹം ക്ഷണിക്കാന്‍ പോയവരൊക്കെ ചോദിച്ചത്, സിനിമ ചെയ്തു തുടങ്ങിയതല്ലേയുള്ളൂ അപ്പോഴേക്കും വിവാഹത്തിലേക്ക് കടക്കുകയാണോ എന്നാണ്. അത് തന്നെയും ആശയക്കുഴപ്പത്തിലാക്കി എന്ന് ശിവദ പറഞ്ഞിരുന്നു.

എത്ര വര്‍ഷം ഒരുമിച്ചുള്ള പരിചയം ഉണ്ട് എന്ന് പറഞ്ഞിട്ടും, വിവാഹത്തിന് ഒരാഴ്ച മുന്‍പ് ഇപ്പോള്‍ ഇത് വേണോ എന്ന് മുരളിയോട് ചോദിച്ചതായും ശിവദ പറഞ്ഞിട്ടുണ്ട്. ശിവദയുടെ ടെന്‍ഷന്‍ മനസ്സിലാക്കിയ മുരളി, വിവാഹത്തിന് ശേഷവും നിനക്ക് സജീവമായി തന്നെ തുടരാം എന്ന് പറഞ്ഞു. പറഞ്ഞത് പോലെ തന്നെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ സിനിമയുടെ ഷൂട്ടിങിനായി വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. അത്രയധികം സപ്പോര്‍ട്ടാണ് മുരളിയും കുടുംബവും നല്‍കിയത് എന്ന് ശിവദ പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow