'മറവികളെ പറയൂ.'! 'ബോഗയ്ന്‍വില്ല'യിലെ രണ്ടാമത്തെ വീഡിയോയും ശ്രദ്ധനേടുന്നു! റിലീസ് 17ന്

Oct 8, 2024 - 20:19
 0  2
'മറവികളെ പറയൂ.'! 'ബോഗയ്ന്‍വില്ല'യിലെ രണ്ടാമത്തെ വീഡിയോയും ശ്രദ്ധനേടുന്നു! റിലീസ് 17ന്

ഭീഷ്മ പർവത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗെയ്ൻവില്ല’. ജ്യോതിർമയിയുടെ വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചുവരവും, സുഷിൻ ശ്യാം-വിനായക് ശശികുമാർ മ്യൂസിക് കോമ്പോയും ഫഹദ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളുടെ ഗെറ്റപ്പുമെല്ലാം കൊണ്ട് വലിയ പ്രതീക്ഷയോടെയാണ്  ചിത്രത്തെ മലയാളികൾ നോക്കികാണുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രോമോ ഗാനം 'സ്തുതി'  യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ  'ബോഗയ്ന്‍വില്ല'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'മറവികളെ പറയൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലിറിക്ക് വീഡിയോ പുറിത്തിറങ്ങിയിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍  മധുവന്തി നാരായണന്‍ ആണ്   ആലപിച്ചിരിക്കുന്നത്.  'സ്തുതി'യില്‍ നിന്നും തികച്ചും വേറിട്ട രീതിയിലുള്ളതാണ്  പുതിയ ഗാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow