മമ്മൂട്ടിയുമൊത്തുള്ള ആ സിനിമ ഇനി നടക്കില്ല! കാരണം വ്യക്തമാക്കി നടൻ പൃഥ്വിരാജ്

Nov 9, 2024 - 16:34
 0  15
മമ്മൂട്ടിയുമൊത്തുള്ള ആ സിനിമ ഇനി നടക്കില്ല! കാരണം വ്യക്തമാക്കി നടൻ പൃഥ്വിരാജ്

സകലകലാവല്ലഭൻ കമലഹാസനെ പോലെ നടനായും സംവിധായകനായും നിർമ്മാതാവായും ഗായകനായുമൊക്കെ കൈവച്ച മേഖലയിലൊക്കെ കഠിനാധ്വാനത്തിലൂടെ പൊന്നുവിളയിച്ച കലാകാരനാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിയുടെയും മെഗാസ്റ്റാർ മമ്മൂക്കയുടെതുമായി പുറത്തിറങ്ങാൻ ഇരുന്ന അമൽ നീരദ് ചിത്രം 'അരുവാൾ ചുറ്റിക നക്ഷത്ര'ത്തെക്കുറിച്ച് നടൻ തന്നെ പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.

മമ്മൂക്കയെ നായകനാക്കിയും പൃഥ്വിരാജിനെ വില്ലനാക്കിയും അരിവാൾ ചുറ്റിക നക്ഷത്രം എന്ന പേരിൽ  സിനിമ ചെയ്യുന്നു എന്ന വാർത്ത നേരത്തെ അനൗൺസ് ചെയ്തിരുന്നു. അമൽ നിരദിന്റെ കഥ തനിക്ക് വളരെയധികം ഇൻട്രസ്റ്റിംഗ് ആയി തോന്നിയെങ്കിലും  ആ സിനിമ ഇനി നടക്കില്ലെന്നാണിപ്പോൾ മാധ്യമങ്ങളോട് പൃഥ്വി വ്യക്തമാക്കിയിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രം ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ ഉള്ള സിനിമ അല്ലെന്നും സ്വാതന്ത്ര്യ സമരകാലത്തെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ ഇത്തരത്തിൽ ഉള്ള സിനിമകൾ വളരെയധികം ഇതിനോടകം വന്നിട്ടുള്ളതിനാൽ ഇനി അത്തരം ഒരു സിനിമ നടക്കാൻ സാധ്യതയില്ലെന്നാണ് നടൻ വ്യക്തമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow