രണ്ടാം ഭാഗത്തിൽ അതിഥി താരമല്ല! ലാലേട്ടനൊപ്പം അടിയും ഇടിയുമായി പൃഥ്വി കാണും! എമ്പുരാൻ ചർച്ചയാവുന്നു

Oct 16, 2024 - 16:46
 0  8
രണ്ടാം ഭാഗത്തിൽ  അതിഥി താരമല്ല! ലാലേട്ടനൊപ്പം അടിയും ഇടിയുമായി പൃഥ്വി കാണും! എമ്പുരാൻ ചർച്ചയാവുന്നു

മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ അതിഥി താരമായിട്ടായിരുന്നു പൃഥ്വിരാജുണ്ടായിരുന്നത് അതുകൊണ്ടു തന്നെ നടന്റെ എമ്പുരാനിലെ റോൾ എന്ത്, എങ്ങനെ എന്ന ചർച്ച സജീവമായിരുന്നു.

എന്നാലിപ്പോൾ പൃഥ്വിരാജും എമ്പുരാനില്‍ നിര്‍ണായക ഒരു കഥാപാത്രമായി ഉണ്ടാകുമെന്ന് വ്യക്തമാക്കി അണിയറക്കാർ പോസ്റ്റര്‍ പുറത്തിറക്കിയതോടെ കുറച്ചൊന്നുമല്ല താരത്തിന്റെ ആരാധകരുടെ ആവേശം. രണ്ടാം വരവില്‍ ആ കഥാപാത്രത്തിന് കുറച്ചധികം പ്രാധാന്യം ഉണ്ടാകുമെന്നും സ്റ്റണ്ട് രംഗങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേട്ടതൊക്കെ ശരിയാകുമെന്നാണ് പോസ്റ്റർ പുറത്തുവന്നതോടെ  ആരാധകരുടെ പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow