'അവിടെ നടന്നത് കൂട്ടബലാൽസംഘം'; മലയാള നടിക്കുണ്ടായ അവിശ്വസനീയമായ ദുരനുഭവം തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്

Oct 16, 2024 - 16:12
 0  6
'അവിടെ നടന്നത് കൂട്ടബലാൽസംഘം';  മലയാള നടിക്കുണ്ടായ അവിശ്വസനീയമായ ദുരനുഭവം തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്

നിരന്തര വെളിപ്പെടുത്തലുകളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും ചൂടുപിടിച്ച കാലത്തിലൂടെയാണ് മലയാള സിനിമ പോയിക്കൊണ്ടിരിക്കുന്നത്. നടിമാരുടെ ലൈംഗികാരോപണങ്ങളിൽ മുതിർന്ന നടന്മാരും ഇളമുറക്കാരും ഒരുപോലെ വീണു. എന്തിന്  ഒരിക്കൽപോലും ചിന്തിക്കാത്ത തരത്തിൽ മലയാളികൾക്ക് എന്നും  പ്രിയപ്പെട്ട മുതിർന്ന സംവിധായകർ വരെ ആരോപണക്കുഴിയിലായി. ഇത്തരത്തിൽ ഇപ്പോൾ ഇതാ 80 കളിൽ മലയാള സിനിമയിലെ സൂപ്പർ നായികയായ ഒരു നടിക്കുണ്ടായ ദുരനുഭവത്തെ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.

 സിനിമയിൽ അഭിനയിക്കാനെന്ന  പേരിൽ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നും അക്കാലത്ത് കേരളത്തിനകത്തും പുറത്തും താര പരിപാടികൾ സംഘടിപ്പിക്കാറുള്ള ഒരു സംഘാടകനാണ് നടിയെ രക്ഷിച്ച്  ന്യൂയോർക്കിൽ നിന്നും കേരളത്തിലേക്ക് തിരിച്ചയച്ചതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. വരുംതലമുറയ്ക്ക് ഇത്തരം സംഭവം സംഭവങ്ങൾ നടക്കാതിരിക്കാനും പാഠം ഉൾക്കൊള്ളാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇത് തുറന്നു പറയുന്നത് എന്നും സംവിധായകൻ വീഡിയോയിൽ  പറയുന്നുണ്ട്.

 മലയാളത്തിലെ നസീർ സാറിന്റെ കൂടെ നായികയായി അഭിനയിച്ചിരുന്ന, അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ ഒരു നടിക്കാണ് ഈ അനുഭവം ഉണ്ടായത് എന്നും താൻ അടക്കം അവരുടെ വലിയ ആരാധകൻ ആരാധകനായിരുന്നുവെന്നും  ആലപ്പി അഷ്റഫ് വീഡിയോയിൽ പറയുന്നുണ്ട്.  ഇത്തരത്തിൽ ഇൻഡസ്ട്രിയൽ തിളങ്ങി നിൽക്കുന്ന സമയത്ത് അവർക്ക് അമേരിക്കയിൽ നിന്നും ഒരു ഫോൺ വരികയായിരുന്നു. ഒരു സിനിമ അവിടെ ഷൂട്ടിംഗ് തുടങ്ങിയെന്നും അവർക്ക് ജോയിൻ ചെയ്യാൻ പറ്റുമോ വലിയ റോൾ ആണ് എന്നുമായിരുന്നു ഫോൺ വിളിച്ചവർ നടിയോട് പറഞ്ഞത്. ഈ പാവം നായിക അത് വിശ്വസിച്ചു എന്നും എഗ്രിമെന്റ് വരെ ആയ ശേഷം പെട്ടെന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് വിസ ഒക്കെ നടിക്ക് കിട്ടി. വൈകാതെ ഇവർ അമേരിക്കയിലേക്ക് പോവുകയായിരുന്നു എന്നും ആലപ്പി അഷ്റഫ് പറയുന്നു.

 എയർപോർട്ടിലും അവർക്ക് വളരെ നല്ല സ്വീകരണം ലഭിച്ചു. ഒരു നല്ല  ഫ്ലാറ്റിൽ അവരെ കൊണ്ട് താമസിപ്പിക്കുകയും ചെയ്തു. നടിക്ക് അവിടെ വിശ്രമത്തിനും സൗകര്യം ഏർപ്പാട് ചെയ്തു എങ്കിലും  അന്ന് വൈകുന്നേരം മുതൽ നടിയെ സ്വീകരിച്ചവരുടെ മട്ടും  ഭാവവും  മാറുകയായിരുന്നു. വൈകാതെ താൻ കുടുക്കിൽ ആയെന്ന് നടി തിരിച്ചറിഞ്ഞെങ്കിലും ന്യൂയോർക്ക് സിറ്റിയിലെ അധോലോകത്തിൽ പെട്ടവരായിരുന്നു നടിയെ കുടുക്കിലാക്കിയത്  അതുകൊണ്ടുതന്നെ എതിരാളികളിൽ നിന്നും രക്ഷപ്പെടാൻ അവർക്ക് എളുപ്പമായിരുന്നില്ല. നടിക്കെതിരായ പീഡനം തുടർന്നുകൊണ്ടേയിരുന്നുവെന്നും എല്ലാം പ്രതീക്ഷകളും കൈവിട്ടുവെങ്കിലും  പെട്ടെന്ന് അവർ  താരപരിപാടികളുടെ സംഘടന സംഘാടകനായ ആർട്സ് വിജയനെ കുറിച്ച് പെട്ടെന്ന് ആലോചിച്ചിക്കുകയായിരുന്നു. 

 നടിയെ  നിരീക്ഷിക്കാൻ സെക്യൂരിറ്റിക്കാരെ വരെ ഏർപ്പാട് ചെയ്തിരുന്നു എന്നും എന്നാൽ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് ലാൻഡ്‌ലൈൻ നമ്പറിലൂടെ അദ്ദേഹത്തെ വിളിക്കുകയായിരുന്നു നടി എന്നും. തുടർന്ന് അദ്ദേഹം ഫോൺ വന്ന ഏരിയ മനസ്സിലാക്കി അവരോട് തന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു. നടി അത്യാവശ്യ സാധനങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി, താഴെ വന്ന് വിജയേട്ടന്റെ വണ്ടിയിൽ കയറി.  ഈ രംഗങ്ങൾ പല സിനിമക്കാർക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും റി ക്രിയേറ്റ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ വിജയേട്ടൻ പെട്ടെന്ന് വണ്ടി ഒറ്റ വിടൽ വിട്ടു.

ഏതെങ്കിലും ഹോട്ടലിൽ റൂമെടുത്ത് താമസിച്ചാൽ അദ്ദേഹത്തിന് കൂടി പ്രശ്നമാകും എന്നുള്ളത് കൊണ്ട് എയർപോർട്ടിലേക്ക് തന്നെ വണ്ടി കയറ്റി. അവിടെ അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റ് ഒക്കെ എടുത്തു. അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയിൽ വന്നു കാവൽ നിൽക്കുന്നത് അവർക്ക് ഉള്ളിൽനിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടൻ പറഞ്ഞു.  പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടൻ പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്ലൈറ്റിൽ കയറ്റി അവരെ ഇങ്ങോട്ട് തിരിച്ചയച്ചു. 

ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞങ്ങളെല്ലാം ഞെട്ടിച്ചു.  ഒരുപക്ഷേ ഈ സംഭവം നിങ്ങൾക്ക് എല്ലാ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ ഒരു സംഭവമാണ് ആലപ്പി അഷ്റഫ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow