അഭിനയം മാത്രമല്ല ലൈഫ് തന്നെ വളരെ സീരിയസ് ആയി എടുത്തിട്ടുള്ള ആളാണ് ആ നടൻ; മമ്മൂക്കയെ പുകഴ്ത്തി നടൻ മധു
മലയാള സിനിമയിലെ പകരം വെക്കാനാളില്ലാത്ത ഇതിഹാസതാരമാണ് മുതിർന്ന നടൻ മധു. പഴയതലമുറയോടും പുതിയ തലമുറയോടും ഒരുപോലെ മാറ്റുരച്ച് മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ച താരമിപ്പോൾ നടൻ മമ്മൂട്ടിയെ പ്രശംസിച്ച് സംസാരിച്ച് വാക്കുകൾ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. കഥാപാത്രങ്ങൾ നല്ല രീതിയിൽ മനസിലാക്കി ചെയ്യുന്ന സീരിയസ് ആയ അഭിനേതാവാണ്, അഭിനയം മാത്രമല്ല ലൈഫ് തന്നെ വളരെ സീരിയസ് ആയി എടുത്തിട്ടുള്ള ആളാണ് മമ്മൂട്ടിയെന്നുമാണ് മധു പറഞ്ഞത്.
വലിയ ബഹളങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ പോലും ചെയ്യുന്ന കഥാപാത്രങ്ങളെ മനസിലാക്കി അറിഞ്ഞ് ചെയ്യുന്ന ആളാണ്. അഭിനയം ആസ്വദിച്ച് ചെയ്യുന്ന ആളുമാണ് അദ്ദേഹം. മമ്മൂട്ടിയേക്കാൾ ഭാഗ്യവാന്മാർ നമ്മളാണ് കാരണം അങ്ങനെ ഒരു ആർട്ടിസ്റ്റിനെ നമുക്ക് കിട്ടിയതിന്', എന്നുമാണ് താരത്തെ പ്രകീർത്തിച്ച് മുതിർന്ന നടൻ മധു പറഞ്ഞത്.
What's Your Reaction?