ലാലേട്ടന് അക്കാര്യത്തിൽ വലിയ താൽപര്യമില്ലെന്ന് തോന്നി; പക്ഷെ മമ്മൂക്ക അങ്ങനെയല്ല കൂടുതൽ അടുത്ത് നിർത്തി ചെയ്യിപ്പിക്കും, ഷാജു ശ്രീധര്‍

Oct 16, 2024 - 17:08
 0  6
ലാലേട്ടന് അക്കാര്യത്തിൽ വലിയ താൽപര്യമില്ലെന്ന് തോന്നി; പക്ഷെ മമ്മൂക്ക അങ്ങനെയല്ല കൂടുതൽ അടുത്ത് നിർത്തി ചെയ്യിപ്പിക്കും,  ഷാജു ശ്രീധര്‍

കൊച്ചിൻ കലാഭവനിൽ ഉൾപ്പടെ മിമിക്രി അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്ത് എത്തി, ഇന്ന് മലയാളികൾക്ക് സുപരിചിതനായി മാറിയ കലാകാരനാണ് ഷാജു ശ്രീധര്‍. താനൊരു മിമിക്രി കലാകാരൻ ആയതുകൊണ്ട് തന്നെ അനുകരണ കലയെ മലയാളത്തിന്റെ താര രാജാക്കന്മാരായ ലാലേട്ടനും മമ്മൂക്കയും എങ്ങനെ സ്വീകരിക്കുന്നു എന്ന് പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

ലാലേട്ടൻ പൊതുവെ അദ്ദേഹത്തെ അനുകരിക്കുന്നതിനോട് അത്ര താൽപര്യം കാണിക്കാറില്ലെന്നും എന്നാൽ  എന്നാൽ മമ്മൂക്ക ഇക്കാര്യത്തിൽ വിപരീതമാണെന്നുമാണ് നടൻ പറഞ്ഞത്. മമ്മൂട്ടിക്ക് മിമിക്രി കലാകാരന്മാരെ വലിയ ഇഷ്ടമാണ്. അത്തരം കലാകാരന്മാരെ അദ്ദേഹം കൂടുതല്‍ അടുത്ത് നിര്‍ത്തുകയും അവരുടെ പ്രകടനങ്ങൾ ഏറെ ആസ്വദിക്കുകയും ചെയ്യുമെന്നും ഷാജു ശ്രീധര്‍ കൂട്ടിച്ചേർത്തു.

'ലാലേട്ടനെ അനുകരിക്കുന്നത് അദ്ദേഹം അധികം പ്രോത്സാഹിപ്പിക്കാറില്ല. അത് അദ്ദേഹത്തിന് അത്രക്ക് ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല. പറയുമ്പോള്‍ അദ്ദേഹം ചമ്മി ചിരിച്ച് ചുമ്മാ ഇരിക്കുകയേയുള്ളൂ. ദുബായില്‍ ശിക്കാര്‍ എന്ന സിനിമയുടെ പരിപാടി നടന്നപ്പോൾ ഞാനും സുരാജും കൂടി അദ്ദേഹത്തെ അനുകരിച്ച് കാണിച്ചിരുന്നു. അദ്ദേഹം നന്നായി മോനെ എന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞില്ല,' ഷാജു ശ്രീധര്‍ അനുഭവം വിവരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow