നാഗചൈതന്യ-ശോഭിത വിവാഹം ഇന്ന്; ‘സഹോദരി നിങ്ങളാണ് ഏറ്റവും സുന്ദരിയായ വധു’ എന്ന് സാമന്ത

Dec 4, 2024 - 14:32
 0  0
നാഗചൈതന്യ-ശോഭിത വിവാഹം ഇന്ന്; ‘സഹോദരി നിങ്ങളാണ് ഏറ്റവും സുന്ദരിയായ വധു’ എന്ന് സാമന്ത

നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ ആഘോഷങ്ങൾ ഹൈദരബാദില്‍ പുരോഗമിക്കുകയാണ്. ഇന്ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് താര ദമ്പതികളുടെ വിവാഹം നടക്കുക. അക്കിനേനി നാഗാർജുനയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റുഡിയോ. 2021-ൽ സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞതിന് ശേഷമുള്ള ചൈതന്യയുടെ രണ്ടാം വിവാഹമാണ് ശോഭിതയുമായി.

എന്നാൽ ഇപ്പോൾ ശോഭിതയ്‌ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സഹോദരി സാമന്ത ധൂലിപാല . ‘ ഏറ്റവും സുന്ദരിയായ വിവാഹ പെൺകുട്ടിക്ക് ആശംസകൾ. ‘ലവ് സിസ്റ്റർ’ എന്നാണ് ശോഭിതയുടേ സഹോദരി സാമന്ത ധുലിപാല കുറിച്ചത് . ഒപ്പം ഫോട്ടോയും പങ്ക് വച്ചു. ആചാരപരമായാണ് ശോഭിതയുടെ വിവാഹം.

ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ കുറിച്ച് ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇവരുടെ വിവാഹ ആൽബം ഷൂട്ട് ചെയ്യാനുള്ള അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇവർ തന്നെ ഇത് നിഷേധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow