'നിങ്ങൾ എന്നെപ്പോലെയാണ് ശിവ'! ഹിറ്റ് സംവിധായകൻ മണി രത്‌നം നടൻ ശിവകാർത്തികേയനോട് പറഞ്ഞത് കേട്ടോ!!

Oct 20, 2024 - 16:11
 0  8
'നിങ്ങൾ എന്നെപ്പോലെയാണ് ശിവ'! ഹിറ്റ് സംവിധായകൻ മണി രത്‌നം നടൻ ശിവകാർത്തികേയനോട് പറഞ്ഞത് കേട്ടോ!!

വീഡിയോ ജോക്കി, അവതാരകൻ ഒക്കെയായി തിളങ്ങിയതിനു ശേഷംസിനിമയിൽ ചെറിയ വേഷങ്ങളെല്ലാം   ചെയ്ത് ചെയ്ത് ഇന്ന് കാണുന്ന താരപദവിയിലേക്ക് എത്തിയ നടനാണ് ശിവകാർത്തികേയൻ. വിജയ് തന്റെ സിനിമ കരിയറിന് സ്റ്റോപ്പ് ഇടുമ്പോൾ ഇനി പകരം ആര് എന്ന ചോദ്യത്തിന് പലരും ഉത്തരമായി എടുത്ത് പറയുന്നതും ശിവകാർത്തികേയന്റെ പേരാണ്. പലരും നടന്റെ കഠിനാധ്വാനത്തിലൂടെയുള്ള ഈ വളർച്ചയെ പല പൊതുവേദികളിലും ചൂണ്ടിക്കാട്ടാറുമുണ്ട്.ഇത്തരത്തിലിതാ പ്രശസ്ഥ  സംവിധായകൻ മണിരത്നവും നടനെ പുകഴ്ത്തി സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'ചിലർ വന്നതും വലിയ ഹീറോസ് ആയി മാറും. ചിലർ മാത്രമേ പടി പടിയായി വളരുകയുള്ളൂ. എസ് കെ അതുപോലെയാണ് വന്നത്. നിങ്ങൾ എന്നെപ്പോലെയാണ് ശിവ. നിങ്ങൾ പലർക്കും ഒരു പ്രചോദനവുമാണ്,' ശിവകാർത്തികേയന്റെ ഏറ്റവും  പുതിയ ചിത്രമായ അമരന്റെ ഓഡിയോ ലോഞ്ച് വേദിയിൽ വെച്ചായിരുന്നു  മണിരത്നം നടനെ പ്രശംസിച്ചത്.

അതേസമയം അമരൻ ദീപാവലി റിലീസായി ഒക്ടോബർ 31 ന് തിയേറ്ററുകളിലെത്തും. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് അമരൻ. സായ് പല്ലവിയാണ് അമരനിലെ നായിക.

What's Your Reaction?

like

dislike

love

funny

angry

sad

wow