ഒന്നിലധികം തവണ ജീവനൊടുക്കാൻ ശ്രമിച്ചു; ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം ചെയ്ത പങ്കാളി കൂടെയില്ല, വെളിപ്പെടുത്തി സീരിയൽ താരം സിനി വർഗീസ്
ആറു വർഷത്തെ ദീർഘ പ്രണയത്തിനുശേഷം വിവാഹം ചെയ്ത തന്റെ പങ്കാളി ഇപ്പോൾ തനിക്കൊപ്പം ഇല്ലെന്നും പലതരം വിഷമങ്ങൾ കാരണം ഒന്നിലധികം തവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി സീരിയൽ താരം സിനി വർഗീസ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങൾ താരം തുറന്നു പറഞ്ഞത്.
തനിക്കൊപ്പം ഇപ്പോൾ ഭർത്താവില്ല. കുടുംബാംഗങ്ങൾക്ക് താല്പര്യം ഇല്ലാതെയായിരുന്നു പങ്കാളിക്കൊപ്പം ജീവിതം ആരംഭിച്ചത്. ഇതുകാരണം പാരെന്റ്സ് ഒന്നരവർഷത്തോളം തന്നോട് സംസാരിച്ചില്ലെന്നും, പങ്കാളിയില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന രീതിയിലായിരുന്നു താനെന്നും സിനി തുറന്നുപറയുന്നു. കുടുംബ ജീവിതം ഇല്ലാതായെന്ന തോന്നലിൽ ഒന്നിലധികം പ്രാവശ്യം താൻ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്ന് പിന്നീട് തിരിച്ചറിഞ്ഞു എന്നും സിനി പറയുന്നു.
താൻ പലതും പഠിച്ചു എന്നും ഒരാളെ ആശ്രയിച്ചാണ് മുഴുവൻ സന്തോഷം എന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായി എന്നും നടി പറയുന്നു. വേർപിരിയാനുള്ള കാരണം എന്താണെന്ന് തനിക്ക് അറിയില്ലെങ്കിലും ചിലപ്പോൾ തന്റെ തന്നെ ദേഷ്യം തന്നെ ആയിരിക്കും ഇതിനൊക്കെ കാരണമെന്നും താരം പറയുന്നു. പങ്കാളി തിരിച്ച് ജീവിതത്തിലേക്ക് വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സിനി പറയുന്നു.
What's Your Reaction?