ഡോബി തിരുവോത്ത്, മകനെ പരിചയപ്പെടുത്തി നടി പാർവതി, പോസ്റ്റ് വൈറൽ!
തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്.
സംസ്ഥാന പുരസ്കാരങ്ങൾ അടങ്ങുന്ന നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ ഇതിനോടകം നേടിയ നടി മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇൻസ്‌റ്റഗ്രാമിൽ സജീവമായ താരം പങ്കുവച്ച ഒരു പോസ്‌റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ വളർത്തുനായയുടെ പിറന്നാളിനോട് അനുബന്ധിച്ച് പങ്കുവച്ച ഫോട്ടോകൾക്ക് പാർവതി നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധേയമായത്. എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ’ എന്നാണ് പാർവതി തന്റെ നായയെ വിശേഷിപ്പിച്ചത്.
‘ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സണ്‍’ എന്നു കുറിപ്പെഴുതി താരം അഞ്ചിലധികം ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. അതിൽ ഡോബിയും പാർവതിയും ഒരുമിച്ചുള്ള ക്യൂട്ട് ഫോട്ടോ വരെ ഉണ്ടെങ്കിലും എന്നാൽ അതിൽ അവസാനത്തെ ഫോട്ടോയാണ് ആരാധകരുടെ മനസ് കീഴടക്കിയത്. ഗർഭാവസ്ഥയിൽ സ്കാൻ ചെയ്യുമ്പോൾ സ്‌ക്രീനിൽ കുട്ടിക്ക് പകരം ഡോബി(പാർവതിയുടെ വളർത്തുനായ) തെളിഞ്ഞുവരുന്നതാണ് ചിത്രം.
What's Your Reaction?