മലയാളികളുടെ ക്രിസ്മസ് ആഘോഷത്തിൽ ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബ്ബും; റിലീസ് ഡിസംബർ 19ന്
ഹിറ്റ് സംവിധായകൻ ആഷിഖ് അബുവിന്‍റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്ബ്.
ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപ്, ലോക പ്രശസ്ത റാപ്പ് ഗായകൻ ഹനുമാൻ കൈൻഡ്, വിജയരാഘവൻ, ദർശന രാജേന്ദ്രൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, വിനീത് കുമാർ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് റെഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഡിസംബർ 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളികളുടെ ക്രിസ്‌മസ് ആഘോഷങ്ങളിൽ ചിത്രം ഇടം പിടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസം.
What's Your Reaction?