ആദ്യത്തെ കൺമണി ആണോ, പെണ്ണോ? ഒന്നും വിട്ടു പറയാതെ സസ്പെൻസിട്ട് മാളവികയും തേജസും

Nov 6, 2024 - 19:11
 0  2
ആദ്യത്തെ കൺമണി ആണോ, പെണ്ണോ? ഒന്നും വിട്ടു പറയാതെ സസ്പെൻസിട്ട്  മാളവികയും തേജസും

മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിളായ മാളവിക കൃഷ്ണദാസിനും ഭർത്താവ് തേജസ് ജ്യോതിക്കും കുഞ്ഞ്  പിറന്നു. പ്രസവം അടുത്തതിനാൽ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലേക്ക് പോകാനുള്ള ബാ​ഗ് പാക്ക് ചെയ്യുന്ന വ്ലോ​ഗ് വീഡിയോ യുട്യൂബ് ചാനലിലൂടെ മാളവിക പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഇരുവർക്കും ആദ്യത്തെ കൺമണി  പിറന്നത്. എന്നാൽ അവിടെയും ഒരു സസ്പെൻസ് ഇരുവരും നിലനിർത്തിയിട്ടുണ്ട്.


പതിവായി സെലിബ്രിറ്റികൾ ചെയ്യുന്നത് പോലെ ആശുപത്രിയിൽ നിന്നുള്ള കുഞ്ഞിന്റെ ചിത്രങ്ങളോ ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ പിറന്നത് എന്നൊന്നും മാളവികയും തേജസും വെളിപ്പെടുത്തിയിട്ടില്ല. ഇരുവർക്കും കുഞ്ഞ് പിറന്നുവെന്ന് സൂചന നൽകുന്ന തരത്തിൽ കുഞ്ഞിന്റെ കൈ പിടിച്ച് നിൽക്കുന്ന തേജസിന്റെ കൈയുടെ ചിത്രം മാത്രമാണ് തേജസ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കിട്ടത്.

എല്ലാ സെലിബ്രിറ്റികളെയും പോലെ മാളവികയും കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കിടുന്നത് കാണാനായി ആരാധകരും കാത്തിരിപ്പിലാണ്. ​ഗർഭകാലത്തെ എല്ലാ വിശേഷങ്ങളും മാളവിക വ്ലോ​ഗായി പങ്കിട്ടിരുന്നു. അതുകൊണ്ട് തന്നെ മാളവികയുടെ ഡെലിവറി വ്ലോ​ഗിനായും ആരാധകർ കാത്തിരിപ്പിലാണ്. 2023 മെയ് മാസത്തിലായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാണ് താൻ ​ഗർഭിണിയാണന്ന വിവരം മാളവിക ആരാധകരെ അറിയിച്ചത്.

ഇത് പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ലെന്നും പിന്നീട് മാളവിക ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിച്ച് പറഞ്ഞു. ആദ്യം ഇത് പറയണ്ടെന്ന് വിചാരിച്ചതാണ്. എനിക്ക് ചെറിയ ഒരു പേടിയും ടെൻഷനുമൊക്കെ ഉള്ളതുകൊണ്ടാണ് പറയാതിരുന്നത്. പറയണ്ട എന്ന് ആദ്യം കരുതി. പേഴ്സണൽ തിങ് എന്ന നിലയിൽ പോകട്ടെയെന്ന് കരുതി. പക്ഷെ കുറേനാളായി കുറേക്കാലമായി ആളുകൾ ഇതേ ചോദ്യം തന്നെ ചോദിക്കുന്നു. എന്നാൽ ഈ വയറൊക്കെ വരുമ്പോൾ എല്ലാവർക്കും മനസിലാകുമല്ലോ. അപ്പോൾ കരുതി എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇക്കാര്യം പറയാമെന്ന്. ഇനി നിങ്ങളുടെ പ്രാർത്ഥന ഒപ്പം തന്നെ വേണം എന്നായിരുന്നു ഗർഭിണിയാണെന്ന് അറിയിച്ച് താരം പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow