ആരോപണത്തിൽ കഴമ്പില്ല; ലൈംഗികാരോപണ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

Nov 6, 2024 - 18:53
 0  3
ആരോപണത്തിൽ കഴമ്പില്ല; ലൈംഗികാരോപണ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

കൊച്ചി: ലൈംഗികാരോപണകേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസിലെ ആറാം പ്രതിയായിരുന്ന നിവിൻപോളിയെ പ്രതിസ്ഥാനത്ത് നിന്ന് പോലീസ് ഒഴിവാക്കി.കോതമംഗലം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് നൽകിയത്. കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിൻ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തിൽ ഇതോടെ കഴമ്പില്ലെന്നും കണ്ടെത്തി.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് നിവിൻ പോളിയും മറ്റ് ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow