ആറ് ദിവസം കൊണ്ട് 60 കോടി; 'ലക്കി ഭാസ്കർ' വിജയക്കുതിപ്പിൽ
ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ദീപാവലി റിലീസായെത്തിയ സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആറുദിവസം കൊണ്ട് ചിത്രം 67.6 കോടിയാണ് ആഗോളതലത്തിൽ നേടിയത്.
കേരളത്തിലും തമിഴ്നാട്ടിലുമല്ലാം സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. മികച്ച അഭിപ്രായവും ബുക്കിംഗും ലഭിച്ചിട്ടും തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടും ഷോ കൗണ്ടും കുറവാണെന്ന പരാതിയുമായി സിനിമാപ്രേമികൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ചിത്രത്തിന്റെ ഷോകൾ ക്രമാതീതമായി കൂട്ടിയിരുന്നു. അമരൻ, ബ്ലഡി ബെഗ്ഗർ തുടങ്ങിയ സിനിമകൾക്കൊപ്പം റിലീസ് ചെയ്തിട്ടും കൃത്യമായ കളക്ഷൻ സിനിമക്ക് ലഭിക്കുന്നുണ്ട്.
മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
What's Your Reaction?