സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്; കല്യാണം കഴിച്ചത് 65കാരനേയുമല്ല; വെളിപ്പെടുത്തി നടി ദിവ്യ

Nov 1, 2024 - 16:24
 0  0
സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്; കല്യാണം കഴിച്ചത് 65കാരനേയുമല്ല; വെളിപ്പെടുത്തി നടി  ദിവ്യ

പ്രായവ്യത്യാസത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. താനും ക്രിസും തമ്മിൽ ഒന്‍പത് വയസ്സിന്റെ പ്രായവ്യത്യാസമാണ് ഉള്ളതെന്നും ചീത്ത പറയുന്നവരുടെ നാവ് മൂടിക്കെട്ടാൻ നമുക്ക് ആകില്ലെന്നും ദിവ്യ പറയുന്നു.

‘‘നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തിൽ വരുന്ന ഓരോരെ പ്രശ്നങ്ങൾ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അതിത്രയും വലിയ െതറ്റാണോ? ഇവരുടെ ജീവിതം അങ്ങനെയായതുകൊണ്ടാകും ആ രീതിയിൽ സംസാരിക്കുന്നത്.

ഇങ്ങനെയൊക്കെയുള്ള കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകൾ വരുമെന്ന് വിചാരിച്ചില്ല. സെക്സിനു വേണ്ടിയല്ല ഞാൻ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവർക്കൊരു അച്ഛൻ വേണം. എന്റെ ഭർത്താവ് എന്നു പറയാൻ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.

What's Your Reaction?

like

dislike

love

funny

angry

sad

wow