‘സർക്കാരും മാധ്യമങ്ങളും കയ്യൊഴിഞ്ഞു’; മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരെയുള്ള പീഡനപരാതി പിൻവലിക്കുന്നെന്ന് നടി

Nov 22, 2024 - 17:01
 0  1

എംഎൽഎ മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിര നൽകിയ പീഡനാരോപണ പരാതികൾ പിൻവലിക്കുന്നതായി നടി. സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി പിൻവലിക്കുന്ന വിവരം ആലുവ സ്വദേശിനിയായ നടി അറിയിച്ചത്. പരാതി പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് ഇമെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകുമെന്നും നടി വ്യക്തമാക്കി.

തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യം തെളിയിക്കാൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് പിന്തുണയുണ്ടായില്ലെന്നും മാധ്യമങ്ങളും തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു. സർക്കാരും മാദ്ധ്യമങ്ങളും പിന്തുണക്കാത്തതിൽ മനം മടുത്താണ് കേസുകളിൽ നിന്ന് പിന്മാറുന്നതെന്ന് നടി പറയുന്നു.

മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ലൈം​ഗികാരോപണ പരാതി നൽകിയത്. ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്രമേനോൻ, ജാഫർ ഇടുക്കി, മുകേഷ്, മണിയൻപിള്ള രാജു, ലോയേഴ്സ് കോൺ​ഗ്രസ് ഭാരവാഹിയായിരുന്ന ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ. മലയാള സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച സംഭവത്തിലാണ് നടി പിന്മാറിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow