അന്ന് ആ പ്രശ്‌നം കൊണ്ട് തല മറച്ച് നടന്നു; എന്നാൽ എനിക്ക് മുസ്ലീം കാമുകനുണ്ടെന്നായി നാട്ടുകാർ, മെറീന മൈക്കിൾ
ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിങ്കരിയായി മാറിയ നടിയാണ് മെറീന മൈക്കിൾ. താരത്തിന്റെ ചുരുണ്ട മുടിയും ലുക്കുമെല്ലാം ആരാധകർ വളരെയധികം പ്രശംസിക്കുന്ന കാര്യങ്ങളാണ്. ഇന്ന് അത്തരം ചുരുണ്ട കൂന്തൽ പലരും ക്യാഷ് കൊടുത്ത് പരീക്ഷിക്കുന്ന കാലവുമെത്തി. അതേസമയം ഒരുകാലത്ത് തന്റെ ഈ മുടി തനിക്ക് പ്രശ്നമായിരുന്നു എന്നും ഇൻസെക്യൂരിറ്റിയായി നിന്നിരുന്നു എന്നുമാണ് താരം പറഞ്ഞത്. ” ഒരു എംഡിഎംഎ ലുക്കാണ് എന്ന് ഒറ്റവാക്കിൽ പറയാം. ചുരുളൻ മുടിയുള്ള എല്ലാവരെയും ടെററിസ്റ്റ്, നക്സലേറ്റ്, അടിയും പിടിയുമുണ്ടാക്കുന്ന ആളെന്നൊക്കെയാണ് കരുതുന്നത്. പ്ലസ്ടുവരെ മുടി നന്നായി വലിച്ച് കെട്ടി തട്ടമിട്ടാണ് ഞാൻ നടക്കാറ്. അന്ന് മുടി എനിക്ക് ഭയങ്കര ഇൻസെക്യൂരിറ്റിയാണ്. സ്കൂളിൽ പടിക്കുമ്പോൾ ചിരുളി എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. മുടിയിൽ ഇഷ്ടപ്പെടണ്ട ഒരു ഫാക്ടറും ഇല്ല. അമ്മയാമെങ്കിൽ നന്നായി എണ്ണ തേപ്പിക്കും. രണ്ട് സൈഡ് പിന്നിയിട്ടാണ് സ്കൂളിൽ പോയിരുന്നത്. അന്ന് എനിക്ക് മുസ്ലീം കാമുകനുണ്ടെന്നാണ് എല്ലാവരും കരുതിയത്. ഏഴാം ക്ലാസ് മുതൽ എത്രയോ വർഷം ഞാൻ മുടി പുറത്ത് കാണിച്ചിട്ടില്ല. എപ്പോഴും തട്ടമിട്ടാണ് എന്റെ നടപ്പ്. മോഡലിംഗ് ചെയ്തു തുടങ്ങിയ സമയത്താണ് മുടിയെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും മെറീന പറയുന്നു.
What's Your Reaction?